Latest News

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍; ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍; ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി
X

തിരുവനന്തപുരം: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ നിര്‍ണ്ണായക വിവരം. നേവിയുടെ തിരച്ചിലില്‍ ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തി. മൂന്ന് ലോഹഭാഗങ്ങളാണ് നേവിയുടെ തിരച്ചിലില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. എന്നാല്‍, ഇത് അര്‍ജുന്‍ ഓടിച്ച വാഹനത്തിന്റെതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തന്റെ ട്രക്കിന്റെ ഭാഗങ്ങളല്ല ഇതെന്നാണ് അര്‍ജുന്‍ ഓടിച്ച ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍പ്പെട്ട മാറ്റൊരു ടാങ്കര്‍ ലോറിയുടെ ഭാഗമാകാമെന്നാണ് കരുതുന്നതെന്നും മനാഫ് പറഞ്ഞു. അതേസമയം, തടി കെട്ടിയ കയര്‍ തിരിച്ചറിഞ്ഞെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it