- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഖാദി ബോര്‍ഡ് വഴി 20,000 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഖാദി ബോര്‍ഡ് വഴി ഈ വര്‍ഷം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കിഴക്കമ്പലം ഖാദി ഇന്‍ഡസ്ട്രിയല്‍ കോപ്‌ളെക്‌സില്‍ ഖാദി ബ്രൈറ്റ് ഡിറ്റര്‍ജന്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 സംരംഭക വര്‍ഷമായെടുത്ത് ഒരു ലക്ഷം സംരഭങ്ങള്‍ തുടങ്ങണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതില്‍ പ്രധാന സംരംഭകരാകാന്‍ ഖാദിബോര്‍ഡിന് കഴിയുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. വൈവിദ്ധ്യമായ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ കരുത്തരാകാനുള്ള മുന്നേറ്റമാണ് ഖാദിബോര്‍ഡ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
അഡ്വ.പി.വി. ശ്രീനിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഖാദി തൊഴിലാളികള്‍ക്കുള്ള മുണ്ടും നേര്യതും വിതരണവും മുന്‍ പ്രൊജക്റ്റ് ഓഫിസര്‍ക്കുള്ള ഉപഹാരവിതരണവും പി.ജയരാജന്‍ നിര്‍വഹിച്ചു. ഖാദിബോര്‍ഡ് യൂണിറ്റുകളുടെ സ്ഥലസൗകര്യവും കെട്ടിട സൗകര്യവും പരമാവധി പ്രയോജനപ്പെടുത്തി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് ബോര്‍ഡ് ശ്രമിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റുകളടക്കം തുടങ്ങി വികസനമുന്നേറ്റം കുറിക്കുകയാണ് ലക്ഷ്യം. പരമ്പരാഗത വ്യവസായങ്ങളൊക്കെ ആഗോളവത്ക്കരണത്തിന്റെ കാലഘട്ടത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ് നവീകരണപ്രവര്‍ത്തനങ്ങളിലൂടെ ഖാദിപ്രസ്ഥാനത്തിന്റെ മൂല്ല്യങ്ങള്‍ സംരക്ഷിച്ച്‌കൊണ്ട് മുന്നോട്ടു പോകുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാദി ഒരു ദേശീയ വികാരമാണ്. രാജ്യ സ്‌നേഹികളാകെ ഖാദി വസ്ത്രം ധരിക്കണമെന്ന് തീരുമാനിച്ച് മുന്നോട്ടു വന്നാല്‍ പ്രസ്ഥാനത്തിന് ഗുണകരമാകുമെന്നും ജയരാജന്‍ പറഞ്ഞു.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT