Latest News

പ്രകൃതിദുരന്തം : 19 കുടുംബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി

പ്രകൃതിദുരന്തം : 19 കുടുംബങ്ങള്‍ക്ക് വീടിനും സ്ഥലത്തിനും പത്തുലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി
X

തൃശൂര്‍: ഇരിങ്ങാലക്കുട മണ്ഡലത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ ഇരകളായ കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് പത്തു ലക്ഷം രൂപ വീതം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. മണ്ഡലത്തിലെ 19 കുടുംബങ്ങള്‍ക്കാണ് ദുരിതാശ്വാസ ഭാഗമായി ഈ സഹായം. ഭൂമി വാങ്ങാന്‍ ആറു ലക്ഷവും അവിടെ വീടു നിര്‍മ്മിക്കാന്‍ നാലു ലക്ഷവും വീതമാണ് നല്‍കുക.

കാറളം വില്ലേജില്‍ ഒമ്പതും മാടായിക്കോണം വില്ലേജില്‍ നാലും പൊറത്തിശേരി വില്ലേജില്‍ ആറും കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കുന്നത്. ഇതില്‍ മണ്ണിടിച്ചില്‍ അടിയ്ക്കടി ഉണ്ടാകാറുള്ള വില്ലേജാണ് കാറളം. 2018ലെ വന്‍പ്രളയത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഈ പ്രദേശങ്ങളെ നന്നായി ബാധിച്ചിരുന്നതായും മന്ത്രി ഡോ. ആര്‍ ബിന്ദു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജില്ലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധസംഘത്തിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കളെ തിരഞ്ഞെടുത്തത്.

Next Story

RELATED STORIES

Share it