- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നൂറിനം നാട്ടുമാന്തോപ്പുകള്‍ പദ്ധതിക്ക് തൃശൂരില്‍ തുടക്കമായി -ആദ്യഘട്ടം തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍
തൃശൂര്‍: സുഗതകുമാരിയുടെ സ്മരണക്കായി നൂറിനം നാട്ടുമാന്തോപ്പുകള്‍ പദ്ധതിയുടെയും സുഭിക്ഷം സുരക്ഷിതം കാര്‍ഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും സംസ്ഥാനതല ഉദ്ഘാടനം കുട്ടനെല്ലൂര്‍ സി അച്യുതമേനോന്‍ ഗവ. കോളജില്‍
കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. കോളജ് കാംപസില്‍ വെള്ള കുളമ്പന്‍, മഞ്ഞ തക്കാളി, മധുരക്കോട്ടി, ഉണ്ട മധുരം, കൈത മധുരം തുടങ്ങിയ മാവിന്‍തൈകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി നട്ടത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് വിപ്പ് അഡ്വ കെ രാജന്‍ മുഖ്യാതിഥിയായി.
കേരളത്തില്‍ അന്യം നിന്ന് കൊണ്ടിരിക്കുന്ന നാട്ടുമാവുകളുടെ സംരക്ഷണാര്‍ത്ഥം കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് 'നൂറിനം നാട്ടുമാവുകളുടെ മാന്തോപ്പ്' പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും വീട്ടുവളപ്പുകളിലും നിലവിലുള്ള നാടന്‍ മാവിനങ്ങള്‍ സംരക്ഷിക്കും. കൂടാതെ ലഭ്യമായ നൂറിനം നാട്ടുമാവുകളുടെ ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ കൃഷി വകുപ്പ് ഫാമുകളില്‍ ഉല്പാദിപ്പിച്ച് തൊട്ടടുത്ത പഞ്ചായത്തുകളില്‍ നട്ടുപിടിപ്പിച്ച് കേരളത്തിലെ നാട്ടു മാവുകളുടെ ജീന്‍ ബാങ്ക് തയ്യാറാക്കുകയും ചെയ്യും.
ഫലവര്‍ഗ വികസന പദ്ധതിയില്‍ നിന്നും ഒരു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ തിരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക.25 ഗ്രാമപഞ്ചായത്തുകളിലായി 100 ഇനം വ്യത്യസ്ത നാട്ടുമാവുകളുടെ 50,000 എണ്ണം നടീല്‍ വസ്തുക്കള്‍ വെച്ചു പിടിപ്പിച്ച് മാന്തോപ്പുകള്‍ ഉണ്ടാക്കും. തിരഞ്ഞെടുത്ത വാര്‍ഡുകളിലെ പൊതു സ്ഥലങ്ങള്‍, സ്‌കൂള്‍ കോളേജ് ക്യാമ്പസ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും കര്‍ഷകരുടെ വീട്ടുവളപ്പുകളിലും മാവിന്‍തൈകള്‍ നടും. അന്യം നിന്നു പോകുന്ന 100 ഇനം നാട്ടുമാവുകളുടെ മാതൃവൃക്ഷങ്ങള്‍ കണ്ടെത്തി ജിയോ ടാഗിങ് നടത്തുക, ഇവയില്‍ നിന്നും സയോണ്‍ ശേഖരിച്ച് ഗ്രാഫ്റ്റുകള്‍ തയ്യാറാക്കുക, റഫറന്‍സ് ഗ്രന്ഥം തയ്യാറാക്കുക എന്നിവയാണ് ലക്ഷ്യം. ഉണ്ടകല്‍ക്കണ്ടം, തയ്യില്‍ ചോപ്പന്‍, കണ്ണന്‍, തേനുണ്ട, ഹല്‍വ, അക്കര ലഡ്ഡു, പെന്‍ഗ്വിന്‍, ജെല്ലി മാങ്ങ, മരുന്ന് മാങ്ങ, പച്ച മധുരം തുടങ്ങിയ 100 ഇനം മാവിനങ്ങളുടെയാണ് ഗ്രാഫ്റ്റിങ് പൂര്‍ത്തിയായിട്ടുള്ളത്.
സ്വാഭാവിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ
സഹായത്തോടെ കാര്‍ഷിക പരിസ്ഥിതി അധിഷ്ഠിത വിള സൗഹൃദ സംരക്ഷണ പദ്ധതിയുടെയും ഉദ്ഘാടനവും വേദിയില്‍ നിര്‍വഹിച്ചു.
കേരളത്തില്‍ 84,000 ഹെക്ടര്‍ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുന്നത്. മാവിനങ്ങളുടെ ജനിതക ശേഖരം നടത്താനും മറ്റും ഈ പദ്ധതിയെ ഏറെ സഹായിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഗണ്‍മാന്‍ ഷൈജുവിനുള്ള പുരസ്‌കാരം മന്ത്രി നല്‍കി. ജൈവ കര്‍ഷകനായ കെ ബി സന്ദീപിന് ജൈവ വള കിറ്റും മന്ത്രി കൈമാറി. കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ മധു ജോര്‍ജ് മത്തായി പദ്ധതി വിശദീകരിച്ചു. കൃഷി ഡയറക്ടര്‍ ഡോ. കെ വാസുകി, അഡിഷണല്‍ ഡയറക്ടര്‍ കെ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ എസ് മിനി, അച്യുതമേനോന്‍ സ്മാരക കോളേജ് പ്രിന്‍സിപ്പല്‍ പി വി അംബിക തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഇന്ന് നിശബ്ദ പ്രചാരണം; പാലക്കാട് നാളെ വിധിയെഴുത്ത്
19 Nov 2024 1:13 AM GMTവ്യാജ വോട്ടര്‍മാര്‍; പാലക്കാട് ഇന്ന് എല്‍ഡിഎഫിന്റെ കലക്ടറേറ്റ്...
18 Nov 2024 1:04 AM GMTഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള ചികിത്സക്കെത്തി; അഞ്ച് വയസുകാരന്...
16 Nov 2024 2:56 PM GMTപാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്...
16 Nov 2024 5:16 AM GMT