Latest News

വ്യവസായികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആലപ്പുഴയില്‍ മന്ത്രി നേരിട്ടെത്തും; മന്ത്രി പി രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി സപ്തംബര്‍ 9ന്

വ്യവസായികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആലപ്പുഴയില്‍ മന്ത്രി നേരിട്ടെത്തും; മന്ത്രി പി രാജീവിന്റെ മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി സപ്തംബര്‍ 9ന്
X

ആലപ്പുഴ: വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടേയും സംരംഭങ്ങള്‍ പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടേയും പരാതികളും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസ്സങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായ മന്ത്രി പി.രാജീവ് സംഘടിപ്പിക്കുന്ന 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടി ജില്ലയില്‍ സപ്തംബര്‍ 9ന് വ്യാഴാഴ്ച നടക്കും.

രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ആലപ്പുഴ കല്ലുപാലത്തിനു സമീപം ചുങ്കത്തുളള കേരള സ്‌റ്റേറ്റ് കയര്‍ മെഷീനറി മാനുഫാക്റ്ററിംഗ് കമ്പനിയുടെ ഹാളിലാണ് പരിപാടി. പരാതികള്‍ക്കും വിശദവിവരത്തിനും ബന്ധപ്പെടേണ്ട നമ്പര്‍ : 0477 2241272, 8075233622 .C-sabnÂ: dicalpn…@gmail.com.

വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ പരിപാടിയില്‍ മന്ത്രിക്കൊപ്പം ഉണ്ടാകും. വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചവര്‍, തുടങ്ങാന്‍ ആഗ്രഹിക്കുന്നവന്‍ എന്നിവരെ നേരില്‍ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കും തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്തി സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി സംരംഭങ്ങള്‍ യഥാര്‍ത്ഥ്യം ആക്കാനുളള അവസരമാണ് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

സംരംഭങ്ങള്‍ നടത്തുന്നവര്‍ക്കും പുതുതായി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരാതികളും പ്രശ്‌നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടി.

Next Story

RELATED STORIES

Share it