Latest News

മൊഡേര്‍ണ, ഫൈസര്‍ വാക്‌സിനുകള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ ഇന്ത്യയില്‍ വിതരണത്തിനെത്തൂ

മൊഡേര്‍ണ, ഫൈസര്‍ വാക്‌സിനുകള്‍ അടുത്ത വര്‍ഷത്തോടെ മാത്രമേ ഇന്ത്യയില്‍ വിതരണത്തിനെത്തൂ
X

ന്യൂഡല്‍ഹി: മൊഡേര്‍ണ വിപണിയിലിറക്കുന്ന ഒറ്റ ഡോസ് വാക്‌സിന്‍ അടുത്ത വര്‍ഷത്തോടെ വിപണിയിലെത്തുമെന്ന് റിപോര്‍ട്ട്. സിപ്ലയും മറ്റ് ഇന്ത്യന്‍ കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച നടക്കുന്നുണ്ട്. യുഎസ് വാക്‌സിന്‍ കമ്പനിയായ ഫൈസറിന്റെ അഞ്ച് കോടി ഷോട്ടുകള്‍ 2021ല്‍ തന്നെ തയ്യാറാവും. പക്ഷേ, അത് ഇന്ത്യയില്‍ വിതരണം ചെയ്യണമെങ്കില്‍ നിരവധി നിയമപരമായ കടമ്പകള്‍ കടക്കേണ്ടിവരും.

2021ല്‍ ഇന്ത്യയിലേക്ക് വാക്‌സിന്‍ അയക്കാന്‍ കഴയില്ലെന്ന് മൊഡേര്‍ണ അറിയിച്ചിട്ടുണ്ട്. ജോണ്‍സന്‍ ആന്റ് ജോണന്‍സന്റെയും സ്ഥിതി അതാണ്. അമേരിക്കന്‍ പൗരന്മാര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് ഇരുകമ്പനികളും മുന്‍ഗണന നല്‍കുന്നത്.

വാക്‌സിന്‍ സംബന്ധിച്ച രണ്ട് ഉന്നതതല യോഗങ്ങള്‍ കാബിനറ്റ് സെക്രട്ടറി തലത്തില്‍ കഴിഞ്ഞ ആഴ്ച നടന്നിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിന്‍ അന്താരാഷ്ട്ര തലത്തിലും ആഭ്യന്തരമായും ലഭ്യമാക്കുന്നതിനുള്ള സാധ്യത യോഗം ചര്‍ച്ച ചെയ്തു.

നിലവില്‍ ഇന്ത്യയില്‍ കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ വാക്‌സിനുകളാണ് ഉപയോഗിക്കുന്നത്. ജനുവരി മുതല്‍ തുടങ്ങിയ വാക്‌സിനേഷന്‍ പദ്ധതി പ്രകാരം ഇതുവരെ 20 കോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

സ്പുട്‌നിക് 5 വാക്‌സിന്‍ ഇന്ത്യയില്‍ ചെറിയ തോതില്‍ ലഭ്യമാവാന്‍ തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലെ യോഗത്തില്‍ വിദേശകാര്യമന്ത്രാലയം, ബയോടെക്‌നോളജി മന്ത്രാലയം, നിയമ, ആരോഗ്യ മന്ത്രാലയങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

മൊഡേര്‍ണയ്ക്ക് 2021ല്‍ ഒരു ഡോസ് വാക്‌സന്‍ പോലും ഇന്ത്യയ്ക്ക് നല്‍കാനാവില്ലെന്ന് അറിയിച്ചുകഴിഞ്ഞു. അതുതന്നെ സിപ്ല വഴിയാണ് നടക്കുക. അഞ്ച് കോടി ഡോസ് വാക്‌സിന് അവര്‍ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

2021ല്‍ അഞ്ച് കോടി ഡോസ് വാക്‌സിന് ഫൈസര്‍ ഇന്ത്യക്ക് നല്‍കാന്‍ തയ്യാറാണ്. ജൂലൈ 1ന് 1 കോടി, ആഗസ്റ്റില്‍ 2 കോടി, സപ്തംബറില്‍ 1 കോടി, ഒക്ടോബറില്‍ 1 കോടി എന്നിങ്ങനെയാണ് വിതരണം. അതുതന്നെ കേന്ദ്ര സര്‍ക്കാരുമായി മാത്രമേ ഇടപാടും നടത്തൂ.

Next Story

RELATED STORIES

Share it