Latest News

പാലക്കാട്ടെ കൊലപാതകങ്ങള്‍: ജില്ലാ പോലിസ് മേധാവികള്‍ക്ക് ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം

ഡിജിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി

പാലക്കാട്ടെ കൊലപാതകങ്ങള്‍: ജില്ലാ പോലിസ് മേധാവികള്‍ക്ക് ഡിജിപിയുടെ ജാഗ്രതാ നിര്‍ദ്ദേശം
X

തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദ്ദേശം. എല്ലാ ജില്ലയിലെയും പോലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഡിജിപിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഉന്നതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പാലക്കാട്ടെ കൊലപാതകങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഉത്തര മേഖല ഐജി കാംപ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കും. കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ അറസ്റ്റിലേക്ക് പോകാനാണ് ഡിജിപി നല്‍കിയ നിര്‍ദ്ദേശം. ഇന്നലെ പോപുലര്‍ ഫ്രണ്ട് നേതാവും 24 മണിക്കൂറിനുള്ളില്‍ ഇന്ന് ആര്‍എസ്എസ് മുന്‍ ശിക്ഷകും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് മുന്‍കരുതലുകള്‍ കൂടുതല്‍ കടുപ്പിക്കാന്‍ പോലിസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്.

രണ്ട് കൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ പോലിസിനെ നേരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കാര്യമായ മുന്‍കരുതല്‍ പോലിസ് കാണിച്ചില്ലെന്നാണ് വിമര്‍ശനം. രണ്ടാമത്തെ കൊലപാതകം കൂടിയുണ്ടായതോടെ പാലക്കാട്ട് ക്രമസമാധാനം ഉറപ്പിക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു. നിലവിലെ മൂന്ന് കമ്പനി പോലിസ് സംഘത്തിന് പുറമെ മൂന്ന് കമ്പനി പോലിസിനെ കൂടി പാലക്കാട്ടേക്ക് നിയോഗിച്ചു. സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട്ടേക്കെത്തും. ജില്ലയില്‍ കാംപ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും.

Next Story

RELATED STORIES

Share it