Latest News

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ അറസ്റ്റിൽ

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഒരു മാസത്തിനിടെ 910 കേസുകൾ, 920 പ്രതികൾ അറസ്റ്റിൽ
X

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഒരു മാസത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 910 കേസുകള്‍. കേസിലുള്‍പ്പെട്ട 920 പേരെ അറസ്റ്റ് ചെയതു.

സെപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെയുള്ള 31 ദിവസങ്ങള്‍ക്കുള്ളിലാണ് ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് ആയിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതികളില്‍ നിന്ന് 131.3 കിലോഗ്രാം കഞ്ചാവ്, 180 കഞ്ചാവ് ചെടികള്‍, 874.7 ഗ്രാം എം.ഡി.എം.എ, 1408 ഗ്രാം മെത്താംഫിറ്റമിന്‍, 13.9 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 116 ഗ്രാം നാര്‍കോട്ടിക് ഗുളികകള്‍, 16 ഇന്‍ജക്ഷന്‍ ആംപ്യൂളുകള്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 8 പ്രഖ്യാപിത കുറ്റവാളികള്‍ ഉള്‍പ്പെടെ വാറണ്ടിലെ 358 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

എല്ലാ എക്‌സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മുഴുവന്‍സമയ ഹൈവേ പട്രോളിങ് എന്നിവ സജീവമായി നടക്കുന്നുണ്ട്. ഇത്തരത്തില്‍ കേസിലുള്‍പ്പെട്ട 2,301 കുറ്റവാളികളുടെ ഡാറ്റാ ബാങ്ക് (ഹിസ്റ്ററി ഷീറ്റ്) തയ്യാറാക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ ലഹരി ഉത്പന്നങ്ങളുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനയും നടപ്പാക്കുന്നുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും അതിത്തി ചെക്ക് പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it