- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനം രൂക്ഷം: സിദ്ദിഖ് കാപ്പന്‍ അടക്കം നാല് മലയാളികളുടെ മോചനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് നാസറുദ്ദീന്‍ എളമരം
കോഴിക്കോട്: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ യുപി പോലിസ് കള്ളക്കേസില്‍ പെടുത്തി ജയിലിലടച്ച മാധ്യമപ്രവര്‍ത്തകനടക്കം നാല് പേരുടെ മോചനത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ദേശീയ സെക്രട്ടറി നാസറുദ്ദീന്‍ എളമരം. വേങ്ങര സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പന്‍, വിദ്യാര്‍ത്ഥി നേതാവും സി എ ബിരുദധാരിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റഊഫ് ശരീഫ്, പത്തനംതിട്ട പന്തളം സ്വദേശി അന്‍ഷാദ്, വടകര സ്വദേശി ഫിറോസ് എന്നിവരാണ് യുപി ജയിലില്‍ കഴിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ കൊവിഡ് കാലത്ത് യുപി ജയിലില്‍ കഴിയുന്നതില്‍ കുടുംബങ്ങളും ആശങ്കയിലാണ്. ഇവരുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ നാസറുദ്ദീന്‍ എളമരം ആവശ്യപ്പെട്ടിരിക്കുന്നത്.
കെട്ടിച്ചമച്ച കേസിലാണ് എല്ലാവരും യുപി ജിയിലില്‍ കഴിയുന്നത്. ഇതില്‍ റഊഫ് ശരീഫും സിദ്ദിഖ് കാപ്പനും മഥുര ജയിലില്‍ തന്നെയാണ്.
കെട്ടിച്ചമച്ച കേസിലാണ് എല്ലാവരും യുപി ജിയിലില്‍ കഴിയുന്നത്. ഇതില്‍ റഊഫ് ശരീഫും സിദ്ദിഖ് കാപ്പനും മഥുര ജയിലിലാണ്. കാപ്പന് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മഥുര ആശുപത്രിയില്‍ അമ്പതോളം പേര്‍ക്ക് കൊവിഡ് ബാധിച്ചുവെന്ന് റിപോര്‍ട്ടുണ്ടായിരുന്നു. മറ്റ് രണ്ട് പേര്‍ ലഖ്‌നോ ജയിലിലാണ്. ഇവിടെയും സ്ഥിതി ഗുരുതരമാണ്.
കൊവിഡ് വ്യാപനത്തില്‍ യിപി മുന്‍പന്തിയിലാണെന്നു മാത്രമല്ല, അവിടെ ചികില്‍സാ സൗകര്യങ്ങളും തുലോം കുറവാണ്. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ കൊല്ലപ്പെട്ടിട്ടും ഒരുവിധ മനോവിഷമവും പ്രകടിപ്പിക്കാത്ത സര്‍ക്കാറാണ് യോഗിയുടേത്. അത്തരമൊരു സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കില്ലെന്നും കൊവിഡ് കാലത്ത് അവര്‍ അവിടെ തുടരുന്നത് അപകടമാണെന്നും അവരുടെ മോചനത്തിനുവേണ്ടി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
ബിജെപി-ആര്എസ്എസ് നേതാക്കള് പറയാന് മടിക്കുന്ന വര്ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്മെന്റുകള്, 'കൊള്ളക്കാരി വധു' ഒടുവില്...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്ഥികള്ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMT