- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ച പത്രം; ആ പാരമ്പര്യം ബിജെപിയ്ക്ക് അറിയില്ലെന്നും വിഡി സതീശന്‍
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്
തിരുവനന്തപുരം: രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണ് നാഷനല്‍ ഹെറാള്‍ഡെന്നും ആ പാരമ്പര്യം ബിജെപിക്ക് അറിയില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ട. സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നെഹ്‌റു അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
സ്വന്തം വീടായ ആനന്ദ് ഭവന്‍ വില്‍ക്കേണ്ടി വന്നാലും നാഷണല്‍ ഹെറാള്‍ഡ് പൂട്ടില്ലെന്ന് പണ്ഡിറ്റ്ജി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നെഹ്‌റു അത്രത്തോളം ഇഷ്ടപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് നിലനിര്‍ത്തുകയെന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചരിത്രപരമായ ബാധ്യതയായിരുന്നു.
കാരണം, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സന്ദേശം പ്രസിദ്ധീകരണങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്‌റു 1937ല്‍ സ്ഥാപിച്ച കമ്പനിയാണ് അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍). എ.ജെ.എല്‍ ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവും ഉറുദുവില്‍ ക്വാമി ആവാസും ഹിന്ദിയില്‍ നവജീവനും പ്രസിദ്ധീകരിച്ചു. കോടികളുടെ സാമ്പത്തിക ബാധ്യത വന്നതോടെ 2008ല്‍ മൂന്ന് പ്രസിദ്ധീകരണങ്ങളും നിലച്ചു. 2011ല്‍ സോണിയയും രാഹുലും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ യംഗ് ഇന്ത്യ എന്ന ലാഭേച്ഛയില്ലാത്ത കമ്പനി (Non profitable Company) എ.ജെ.എല്ലിന്റെ കടബാധ്യതകള്‍ ഏറ്റെടുത്തു. പത്രങ്ങളുടെ പ്രസിദ്ധീകരണം പുനരാരംഭിക്കുകയും ജീവനക്കാര്‍ക്ക് മുടക്കമില്ലാതെ ശമ്പളം കൊടുക്കാന്‍ കഴിയുന്ന തരത്തിലേക്ക് കമ്പനി വളരുകയും ചെയ്തു. 2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി രാഷ്ട്രീയ ലക്ഷ്യം വച്ച് നല്‍കിയ കേസ് മറയാക്കിയാണ് മോദി സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതാക്കളെ ഇപ്പോള്‍ വേട്ടയാടുന്നത്.
കമ്പനി നിയമത്തിന്റെ 25ാം വകുപ്പ് പ്രകാരമാണ് ലാഭേച്ഛയില്ലാത്ത കമ്പനിയായി യങ് ഇന്ത്യന്‍ രൂപീകരിച്ചതും ഓഹരി ഉടമകളുടെ സമ്മതത്തോടെ എ.ജെ.എല്ലിന്റെ ബാധ്യതകള്‍ ഏറ്റെടുത്തതും. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന യംഗ് ഇന്ത്യന്‍ ഇക്വിറ്റി ഇഷ്യൂ ചെയ്താണ് നാഷണല്‍ ഹെറാള്‍ഡിന്റെ കടം തീര്‍ത്തത്. കടബാധ്യതയുള്ള കമ്പനികള്‍ ചെയ്യുന്ന സാധാരണ രീതിയാണ് കടം ഇക്വിറ്റിയാക്കല്‍. ബാധ്യതകള്‍ പൂര്‍ണമായും വീട്ടി 2011-12 ല്‍ നാഷണല്‍ ഹെറാള്‍ഡ് ലാഭത്തിലെത്തി. അതേസമയം ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കമ്പനിയായതിനാല്‍ യംഗ് ഇന്ത്യയുടെ ഓഹരി ഉടമകള്‍ക്കോ ഡയറക്ടര്‍ക്കോ ലാഭ വിഹിതം ലഭിക്കില്ല. അതുകൊണ്ടു തന്നെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അഴിമതി നടത്തിയെന്ന ആരോപണം യുക്തിക്ക് നിരക്കാത്തതാണ്. കോണ്‍ഗ്രസിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി നടത്തുന്ന അസത്യ പ്രചാരണം മാത്രമാണ് ഈ കേസും ഇപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനം സീല്‍ ചെയ്തതും.
രാജ്യത്തിനും കോണ്‍ഗ്രസിനും വൈകാരികതയുള്ള ഇടമാണ് നാഷണല്‍ ഹെറാള്‍ഡ്. രാജ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പത്രമാണത്. ആ പാരമ്പര്യം ബി.ജെ.പിക്ക് അറിയില്ല. ഇതൊന്നും കൊണ്ട് കോണ്‍ഗ്രസിനെ നിശബ്ദമാക്കാമെന്ന് കരുതേണ്ട.
RELATED STORIES
ജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMT