Latest News

അസമില്‍ പ്രളയം; കേന്ദ്രം ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു

അസമില്‍ പ്രളയം; കേന്ദ്രം ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു
X

ഗുവാഹത്തി: കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന നിര്‍ത്താത്ത മഴ അസമില്‍ നിരവധി ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കി. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചു. അസമിലെ ബരാപേട്ട ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്.

ബരാപേട്ടയില്‍ മാത്രം 487 ഗ്രാമങ്ങള്‍ വെളളത്തിനടിയിലായി. അതേസമയം കൊവിഡ് വ്യാപനം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. താപനില പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്‌കീനിങ് തുടരുന്നു. ദുരന്തനിവാരണസേനയുടെ ഒന്നാം ബറ്റാലിയന്‍ മാത്രം ഈ മണ്‍സൂണ്‍ സീസണില്‍ 950 ഗ്രാമങ്ങളില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്തിയതായി എന്‍ഡിആര്‍എഫ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. .

11 തിരച്ചില്‍ ടീമുകളെയാണ് ദുരന്തനിവാരണ സേന ഗുവാഹത്തിയില്‍ വിന്യസിച്ചിട്ടുളളത്. ജോര്‍ഹാത്, കാമ്‌രൂപ് മെട്രോ, കാമ്‌രൂപ് റൂറല്‍, ബാക്‌സ, ബാര്‍പേട്ട, ശിവസാഗര്‍, സോനിത്പൂര്‍, ധെമാജി തുടങ്ങി ജില്ലകള്‍ ദുരന്തനിവാരണ സേനയുടെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ആഴ്ചയില്‍ അസമില്‍ അപ്രതീക്ഷതിതമായി ലഭിച്ച മഴ നിരവധി ജില്ലകളെ വെളളത്തില്‍ മുക്കി. കനത്ത ജലമൊഴുക്ക് പുതിമാരി, ബെഗി, എയ്, പഹുമാര നദികളില്‍ ജലനിരപ്പ് വര്‍ധിപ്പിച്ചു.

Next Story

RELATED STORIES

Share it