- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുത്; സെക്രട്ടേറിയറ്റിന് മുന്പില് പണ്ഡിതന്മാരുടെ പ്രതിഷേധം
മദ്യാലയങ്ങള്‍ തുറന്നാലും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക
തിരുവനന്തപുരം: ലോക്ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്പില് പണ്ഡിത സംഘടനാ പ്രതിനിധികളുടെ സൂചനാ സമരം തുടങ്ങി. ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വിഎം ഫതഹുദ്ദീന്‍ റഷാദി സൂചന സമരം ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടന്നോപ്പൊഴുന്നുമില്ലാത്ത കൊവിഡ് ഭീതിയാണ് പള്ളികള്‍ തുറക്കണമെന്ന് പറയുമ്പോള്‍ ഉയരുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വിഎം ഫതഹുദ്ദീന്‍ റഷാദി പറഞ്ഞു. നിരവധി പ്രമുഖരുടെ മരണങ്ങള് നടന്നു. ഇവിടങ്ങളിലൊക്കെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലക്കാതെ മുഖ്യമന്ത്രി ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. നിയമസഭ സമ്മേളനം നടന്നു. എംഎല്‍എമാരും വാച്ച് ആന്റ് വാര്‍ഡും മാധ്യമപ്രവര്‍ത്തകരും ഗാലറയിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 500 അധികം പേര് പങ്കെടുത്തു. അതു അടച്ചിട്ട ശീതികരിച്ച ഹാളില്‍. അവിടെയൊന്നും കൊവിഡ് മാനദണ്ഡമില്ല. പള്ളികള്‍ക്ക് മാത്രമാണ് പ്രശ്നമെന്നത് വര്‍ധിച്ച് വരുന്ന ഇസലാമോഫോബിക് ചിന്തകളുടെ സ്വാധീനം കൂടി ഉള്ച്ചേരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
'ഡിറ്റന്‍ഷന്‍ സെന്ററുകളെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു. മുഖ്യമന്ത്രി അതില്‍ വ്യക്തത വരുത്തിയില്ല. മറിച്ച് സൈബര്‍ സഖാക്കള്‍ സോഷ്യല്‍ മീഡിയയിലൂടെ പണ്ഡിതന്മാരെ ഉള്‍പ്പെടെ അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. 15 പേര്‍ക്ക് മാത്രമുള്ളത്, കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നിങ്ങനെയാണ് ഇതിനോട് ഭരണകൂടം പ്രതികരിച്ചത്. എങ്കില്‍, ഏത് കോടതി വിധിയാണെന്ന് വ്യക്തമാക്കണം. മദ്റസാധ്യാപകര്‍ അന്യായമായി പലതും നേടുന്നവെന്ന വ്യാപകമായ ആക്ഷേപമുണ്ടായപ്പോള്‍, അതില്‍ വ്യക്തത വരുത്തണമെന്നും ധവളപ്പത്രം ഇറക്കണമെന്നും മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഇപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. പക്ഷേ അക്കാര്യത്തിലും മുഖ്യമന്ത്രി അവഗണനയാണ് കാട്ടിയതെ'ന്നും കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി പറഞ്ഞു. പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഷദ് അല്‍ഖാസിമി കല്ലമ്പലം(ചെയര്മാന്, ഉലമ സംയുക്ത സമിതി), ഹസന് ബസരി മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അഹമ്മദ് റഷാദി, ചുള്ളിമാനൂര്‍ (സമസ്ത കേരള ജംഇയ്യതുല്‍ ഉലമ) നവാസ് മന്നാനി പനവൂര്‍ (ഇമാം മണക്കാട് സെന്‍ട്രല്‍ ജുമാ മസ്ജിദ് ), പാനിപ്ര ഇബ്രാഹീം ബാഖവി( ഖത്തീബ്സ് & ഖാളി ഫോറം), പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി (മുസ്ലിം സംയുക്ത വേദി), ഷറഫുദ്ദീന് അസ്ലമി ( ജംഇയ്യതുല്‍ ഉലമ എ ഹിന്ദ് ), ഫിറോസ് ഖാന് ബാഖവി (ജംഇയ്യതുല്‍ ഉലമ, നെയ്യാറ്റിന്‍കര) അര്‍ഷദ് മുഹമ്മദ് നദ്വി(ജന: കണ്‍വീനര്‍ ഉലമ സംയുക്ത സമിതി)
നവാസ് സഖാഫി പ്രാവച്ചമ്പലം, അബ്ദുല്‍ ഹാദി മൗലവി, സൈനുദ്ദീന്‍ ബാഖവി ( അല്‍ ഹാദി അസോസിയേഷന്), ദാകിര് ഹുസൈന് മൗലവി
(അല്‍ കൗസര്‍ ഉലമ കൗണ്‍സില്‍) ബുഖാരി മൗലവി (അബ്റാര്‍ ഉലമാ കൗണ്‍സില്‍), ഷമീര്‍ മൗലവി പൂവാര്‍ (കൈഫ്്), ഷഫീഖ് മൗലവി ചടയമംഗലം നിസാറുദ്ദീന്‍ ഖാസിമി ( ദക്ഷിണ കേരള ലജ്നതുല്‍ മുഅല്ലിമീന്‍)ഫൈറൂസി ഖാസിമി എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT