Latest News

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും

ആയൂര്‍ മാര്‍ത്തോമ കോളജില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും
X

കൊല്ലം: നീറ്റ് പരീക്ഷക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്തം അഴിപ്പിച്ച് അപമാനിച്ച വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനമായി. അടുത്തമാസം നാലിനാണ് പരീക്ഷ. ആയൂര്‍ മാര്‍ത്തോമ കോളജില്‍ പരീക്ഷയെഴുതിയ പെണ്‍കുട്ടികള്‍ക്കാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ആവശ്യമുള്ളവര്‍ മാത്രം എഴുതിയാല്‍ മതി. കേരളത്തെ കൂടാതെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും അഞ്ചു കേന്ദ്രങ്ങളില്‍ കൂടി ഇതേ ദിവസം പരീക്ഷ നടക്കും.

നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചതില്‍ സന്തോഷമുണ്ടെന്ന് ആയൂര്‍ മാര്‍തോമ കോളജില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിയുടെ രക്ഷിതാവ് പ്രതികരിച്ചു. ഹാള്‍ടിക്കറ്റ് അടക്കമുള്ളവ ഇ മെയിലില്‍ ലഭിച്ചു. പരീക്ഷ നടത്തുമ്പോള്‍ കൃത്യമായ യോഗ്യത ഉള്ളവരെ ഡ്യൂട്ടിക്കായി നിയോഗിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it