Latest News

പുതിയ ആദായ നികുതി പോര്‍ട്ടല്‍ നിരാശപ്പെടുത്തി; ഇന്‍ഫോസിസിനെ അതൃപ്തി അറിയിച്ച് ധനമന്ത്രി

പുതിയ ആദായ നികുതി പോര്‍ട്ടല്‍ നിരാശപ്പെടുത്തി; ഇന്‍ഫോസിസിനെ അതൃപ്തി അറിയിച്ച് ധനമന്ത്രി
X

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂലൈ ഏഴിന് അപ്‌ലോഡ് ചെയ്ത ആദായ നികുതി പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തിയതില്‍ അതൃപ്തി അറിയിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പോര്‍ട്ടല്‍ നിര്‍മിച്ച ഇന്‍ഫോസിസിന്റെ പ്രതിനിധി സംഘത്തോടാണ് മന്ത്രി നീരസം അറിയിച്ചത്.

കമ്പനി മേധാവി സലില്‍ പരേഖ്, സീനിയര്‍ എക്‌സിക്യൂട്ടിവ് ഓഫഇസര്‍ പ്രവീണ്‍ റാവു തുടങ്ങിയവരാണ് കമ്പനിയെ പ്രതിനിധീകരിച്ച് മന്ത്രിയുടെ ഓഫിസില്‍ എത്തിയത്. പോര്‍ട്ടല്‍ കൂടുതല്‍ യൂസര്‍ ഫ്രണ്ട്‌ലി ആവണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

നികുതി ദായകര്‍ക്ക് തടസ്സമില്ലാതെ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിഹരിക്കാനുമാണ് പുതിയ പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്ത് അപ് ലോഡ് ചെയ്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടാന്‍ തുടങ്ങി. പ്രൊഫൈല്‍ അപ്‌ഡേഷന്‍ പോലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.

ചില പ്രശ്‌നങ്ങള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. അതിനുവേണ്ടി പ്രത്യേക ടീമിനെയും നിയോഗിച്ചു. അവര്‍ ആവശ്യമായ സര്‍വീസ് നല്‍കും. സമയം കളയായെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ധനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുളളത്. ഹാര്‍ഡ് വെയര്‍ സൈഡിലും ആപ്ലിക്കേഷന്‍ സൈഡിലും പ്രശ്‌നങ്ങളുണ്ട്. അതും പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

തങ്ങള്‍ അനുഭവിക്കന്ന ബുദ്ധിമുട്ടുകള്‍ നികുതിദായകര്‍ തന്നെയാണ് മന്ത്രിയെ ട്വീറ്റിലൂടെ അറിയിച്ചത്. മന്ത്രി അത് ഇന്‍ഫോസിസിന്റെ നോണ്‍ എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനിക്ക് അയച്ചുകൊടുത്തു. അതുമായി ബന്ധപ്പെട്ട പ്രതികരണം കമ്പനിയില്‍ നിന്ന് ലഭിച്ചതായി മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it