Latest News

കൊവിഡ് 19: ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു

കൊവിഡ് 19: ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു
X

കൽപറ്റ: വയനാട് ജില്ലയില്‍ കൊവിഡ് 19 നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് സ്റ്റാര്‍ പദവി നല്‍കുന്നു. ഓരോ സ്ഥാപനവും എത്രത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് വിലയിരുത്തി ഒന്നു മുതല്‍ അഞ്ചു വരെ സ്റ്റാര്‍ റേറ്റിങ് നല്‍കാനാണ് ജില്ലാ ഭരണസംവിധാനത്തിന്റെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്.

ഇതിനായി ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ കീഴില്‍ പരിശോധന ടീമുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകളാണ് രൂപീകരിച്ചത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍/ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, ജില്ലാ സപ്ലൈ ഓഫീസര്‍ എന്നിവര്‍ നിയോഗിക്കുന്ന ഓരോ ഉദ്യോഗസ്ഥരും ടീമുകളില്‍ ഉണ്ടായിരിക്കും. ഇതിനായി തയ്യാറാക്കിയ ആക്ഷന്‍ പ്ലാനിലെ ചെക്ക് ലിസ്റ്റ് പ്രകാരമുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സ്റ്റാര്‍ റേറ്റിംഗ് നല്‍കുക.

സ്റ്റാര്‍ പദവി ലഭിക്കുന്നതിനായി ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 8943346192 എന്ന വാട്സാപ്പ് നമ്പറിലോ കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ (9072639570), സുല്‍ത്താന്‍ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസര്‍ (8943346570), മാനന്തവാടി ഫുഡ് സേഫ്റ്റി ഓഫീസര്‍ (7593873342) എന്നീ നമ്പറുകളിലോ covid19protocolstar@gmail.com മെയിലിലോ 04935 246970 നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം.

Next Story

RELATED STORIES

Share it