- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഎഇ ദേശീയ ദിനാഘോഷം; വിസ്മയക്കാഴ്ചകളൊരുക്കി ദുബായ് മറീനയിൽ യാട്ട് പരേഡും ജലകേളികളും
ദുബൈ: യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ യാട്ട് പരേഡിനാണ് ഇന്നലെ ദുബായ് സാക്ഷ്യം വഹിച്ചത്. ദുബായ് മറീന ഓപ്പണ്‍ സീ ഏരിയയിലാണ് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിച്ച കണ്ണഞ്ചിപ്പിക്കുന്ന വാട്ടര്‍ സ്പോര്‍ട്സ് ആക്റ്റിവിറ്റികള്‍ അരങ്ങേറിയത്. ദേശീയ ദിനാഘോഷം; മറൈന്‍ എഡിഷന്‍ എന്ന പേരിലായിരുന്നു ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടത്.
നിരവധി ആഡംബര യാട്ടുകളും, വാട്ടര്‍ ബൈക്കുകളും, വാട്ടര്‍ ഫ്ളൈ ബോര്‍ഡുകളുമുള്‍പ്പെടെ രണ്ട് ഡസനിലധികം ജലയാനങ്ങള്‍ പരേഡില്‍ അണിനിരന്നു. ഗ്രാന്‍ഡ് യോട്ട് ഷോ ഉള്‍പ്പെടെ നിരവധി ആവേശകരമായ ആക്റ്റീവിറ്റികളുള്ളതായിരുന്നു ഈ മെഗാ ഇവന്റ്. ദുബൈയിലെ ജലകേളികളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന മറീനയില്‍ നിന്നും ആരംഭിച്ച് ദേശീയ സംഗീതത്തിന്റെ അകമ്പടിയോടെയുള്ള യോട്ട് പരേഡ് ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ച് കടലിനോട് ചേര്‍ന്ന് വൃത്താകൃതിയില്‍ സംഗമിച്ചു. തുടര്‍ന്ന് അഭ്യാസപ്രകടനങ്ങളോടെ യുഎഇ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യതിഥികളായി ചടങ്ങില്‍ പങ്കെടുത്ത ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കോമേര്‍സ് മാര്‍ക്കറ്റിങ്ങ് (DTCM) ഡയറക്ടര്‍ ഷൈഖ ഇബ്രാഹിം അല്‍ മുത്തവ, കമ്യൂണിറ്റി അഫേര്‍സ് ആന്റ് വിസ-ഇന്ത്യന്‍ കോണ്‍സുല്‍ ഉത്തം ചന്ദ് എന്നിവര്‍ ചേര്‍ന്ന് പ്രശസ്ത ഫ്‌ളൈ ബോര്‍ഡ് അഭ്യാസിയായ അലി ബിന്‍ ദാലിദിന് യൂഎഇ ദേശീയ പതാക കൈമാറി. അലി ബിന്‍ ദാലിദിന്റെ നേതൃത്വത്തില്‍ ദേശീയ പതാക ജലപ്പരപ്പില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റില്‍ ഉയര്‍ത്തപ്പെട്ടു.
ദുബായ് മറീനയില്‍ നിന്നും ആരംഭിച്ച പരേഡ് അതിഥികളെയും വഹിച്ച് ചുറ്റുമുള്ള ജലപ്പരപ്പില്‍ രണ്ട് മണിക്കൂര്‍ ചുറ്റി യാത്രചെയ്തു. സവാരി അവസാനിക്കുന്നതിനുമുമ്പ് അറ്റ്ലാന്റിസ് പോലുള്ള നിരവധി സുപ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രേദേശങ്ങളിലൂടെയും പരേഡ് നീ്ങ്ങി.
ദുബൈ ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്റ് കോമേര്‍സ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ ഷൈഖ ഇബ്രാഹിം അല്‍ മുത്തവ, ഇന്ത്യന്‍ കോണ്‍സുല്‍ - കമ്യൂണിറ്റി അഫേര്‍സ് ആന്റ് വിസ ഉത്തം ചന്ദ് എന്നീ മുഖ്യാതിഥികളെക്കൂടാതെ ഹോട്ട് പാക്ക് ഗ്‌ളോബല്‍ മാനേജിങ്ങ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാര്‍, ഹോട്ട് പാക്ക് ഗ്ലോബല്‍ ബിസിനസ് ഡവലപ്പ്‌മെന്റ് ഡയറക്ടര്‍ ഡോക്ടര്‍ മൈക്ക് ചീതം, അല്‍ ഐന്‍ ഫാംസ് മര്‍ക്കറ്റിങ്ങ് ഹെഡ് മിലാന ബോസ്‌ക്കോവിച്ച്, മാക്ക്‌സ് ഹോള്‍ഡിങ്ങ്‌സിന്റെ കീഴിലുളള ഡി ത്രീ യോട്ട്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഷമീര്‍ മുഹമ്മദ് അലി, പ്ലാറ്റിനം ഗ്രൂപ്പ് ചെയര്‍മാന്‍ ഷൈഖ് സല്‍മാന്‍ ബിന്‍ ദുആജ് അല്‍ ഖലീഫ തുടങ്ങി നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
യുഎഇ ആസ്ഥാനമായുള്ള പ്രധാന ബ്രാന്‍ഡുകളായ ഹോട്ട്പാക്ക്, അല്‍ ഐന്‍ ഫാംസ് എന്നിവരായിരുന്നു ഇവന്റിന്റെ മുഖ്യ പ്രായോജകര്‍. വിസ്മയിപ്പിക്കുന്ന ഈ വേറിട്ട പരിപാടിയിലൂടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമാവാന്‍ സാധിച്ചത് ഏറെ സന്തോഷം നല്‍കിയെന്ന് സ്‌പോണ്‍സര്‍മാര്‍ പറഞ്ഞു.
പ്രമുഖ യാട്ട് റെന്റൽ കമ്പനിയായ ഡി 3 യാട്ട്സ് ദുബായിയും ദുബായ് ടീകോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അഡ്വര്‍ടൈസിംഗ് - ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ആഡ് ആന്‍ഡ് എം ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ഇവന്റില്‍ അബ്‌സൊല്യൂട്ട് ഫ്രയിമും, അഡ്‌വെഞ്ചര്‍ വാട്ടര്‍ സ്‌പോര്‍ട്‌സും മെഷ്രിഫ് യോ
ട്ട്‌സും സഹകരിച്ചു.
RELATED STORIES
കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; സമരക്കാരും പോലിസും ഏറ്റുമുട്ടി
17 Nov 2024 6:33 AM GMTകോഴിക്കോട് ഹര്‍ത്താല്‍ തുടങ്ങി
17 Nov 2024 2:56 AM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കള്ളവോട്ട് ആരോപണത്തില്‍ ...
16 Nov 2024 9:13 AM GMTഎം ടി പത്മയുടെ നിര്യാണത്തില്‍ അനുശോചിച്ചു
14 Nov 2024 5:28 AM GMTതിരുവമ്പാടി മണ്ഡലത്തില്‍ പൊതുഅവധി പ്രഖ്യാപിച്ച് കോഴിക്കോട് കലക്ടര്‍
12 Nov 2024 5:49 AM GMT