- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോവളത്ത് നിന്നും 15 ലക്ഷത്തിന്റെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
വിഴിഞ്ഞം: നാര്‍ക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തില്‍ കോവളത്ത് മുട്ടയ്ക്കാട് നടത്തിയ റെയ്ഡില്‍ 15 ലക്ഷത്തോളം രൂപ വിലവരുന്ന
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മുട്ടക്കാട് വലിയ കുളത്തിനു സമീപം എസ്എസ് ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന ഫൈസല്‍ എന്നയാളിന്റെ വീട്ടില്‍ നിന്നാണ് 75 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരേധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. സംഭവസമയത്ത്
വീട്ടിലുണ്ടായിരുന്ന ഫൈസലിന്റെ ഭാര്യ മെഹറുന്നിസ (45) യെയും പോലിസ് അറസ്റ്റ് ചെയ്തു.
വീട്ടിലെ മുറികളിലും കാറിലുമായണ് ചാക്കുകള്‍ സൂക്ഷിച്ചിരുന്നത്. സമീപകാലത്തായി ഇത്രവലിയ അളവില്‍ നിരോധിത പുകയില
ഉല്‍പ്പന്നങ്ങള്‍ പിടികൂടുന്നത് ആദ്യമായിട്ടാണ് എന്നും പോലിസ് പറഞ്ഞു. പച്ചക്കറികളെത്തിക്കുന്ന ലോറികളിലും ഗ്ലാസുകളില്‍ കറുത്ത
കൂളിങ് പേപ്പറൊട്ടിച്ച് മറച്ച ആഡംബര കാറുകളിലുമായി ചാക്കുകളില്‍ നിറച്ചാണ് പുകയില ഉല്‍പ്പന്നങ്ങള്‍ തമിഴ്‌നാട്ടില്‍നിന്നും കടത്തിക്കൊണ്ടു വരുന്നത്. റെയ്ഡ് നടക്കുമ്പോള്‍ ഫൈസല്‍ സ്ഥലത്തില്ലായിരുന്നു. 40 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളുമായി കൊല്ലം ഭാഗത്തേ് വില്‍പ്പനയ്ക്ക് പോയതായി ഫൈസലിന്റെ ഭാര്യ മെഹ്‌റുന്നിസ പോലീസിനോട് പറഞ്ഞു. ഇയാളെ പിടികൂടുന്നതിനായി പോലീസ് അന്വേഷണമാരംഭിച്ചതായി ഡിസിപി ഡോ.ദിവ്യ വി ഗോപിനാഥ് അറിയിച്ചു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ കോവളം എസ് എച്ച് ഒ അനില്‍കുമാര്‍, എസ് ഐ അനീഷ് കുമാര്‍, ഡാന്‍സാഫ് അംഗങ്ങളായ എസ് ഗോപകുമാര്‍, എസ്‌ഐ ബാബു, എസ് സി പി ഒമാരായ സജികുമാര്‍, ഷിബു, രഞ്ജിത്ത്, അരുണ്‍, നാജി ബഷീര്‍, ഷിബു സരിത, രമ്യ എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
RELATED STORIES
ലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ ഏഴുവരെ...
11 Jan 2025 3:11 PM GMTയുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTപത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര് പീഡിപ്പിച്ച കേസ്; ഒമ്പത് പേര് ...
11 Jan 2025 2:37 PM GMTസിഎംആര്‍എല്‍ മാസപ്പടി; എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡല്‍ഹി...
11 Jan 2025 2:14 PM GMTസംസ്ഥാനത്തെ ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വിലക്കണം:...
11 Jan 2025 1:48 PM GMT