Latest News

ഇന്റെണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഇന്റെണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി
X

തൃശൂര്‍: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുന്നതിന് 'ഇന്റെണല്‍ കംപ്ലയന്റ് കമ്മിറ്റി' രൂപീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കും. ജില്ലാ വനിത ശിശു വികസന ഓഫീസ് വഴിയാണ് വീഴ്ച വരുത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നത്.

ലൈംഗിക അതിക്രമ പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് പത്തില്‍ കൂടുതല്‍ ജീവനക്കാര്‍ പണിയെടുക്കുന്ന സ്ഥാപനങ്ങളില്‍

ഇന്റെണല്‍ കംപ്ലയന്റ് കമ്മിറ്റി രൂപീകരിക്കണമെന്നത് 2013ല്‍ നിയമമാക്കിയിരുന്നു. സ്ത്രീകള്‍ക്കെതിരെ തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയാന്‍ 2013ല്‍ ആണ് നിയമനിര്‍മാണം നടത്തിയത്.

ജീവനക്കാരായി സ്ത്രീകള്‍ ഇല്ലെങ്കില്‍ പോലും സന്ദര്‍ശകരായോ കരാര്‍ തൊഴിലാളികളായോ സ്ത്രീകളുണ്ടാകാം എന്നുള്ളതുകൊണ്ട് കമ്മിറ്റി രൂപീകരിക്കുവാന്‍ 10ല്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.

തൊഴിലിടങ്ങളിലെ പരാതികള്‍ കൂടിവരുന്ന സാഹചര്യം നിലവിലുണ്ടെന്ന് ജില്ലയില്‍ നടന്ന അദാലത്തിന് ശേഷം വനിത കമ്മീഷന്‍ പരാമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it