Latest News

തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും; ബീച്ചുകളില്‍ പ്രവേശനം വൈകീട്ട് 6.30 വരെ മാത്രം

തൃശൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും;  ബീച്ചുകളില്‍ പ്രവേശനം വൈകീട്ട് 6.30 വരെ മാത്രം
X

തൃശൂര്‍: ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. ഇവിടങ്ങളില്‍ വിനോദസഞ്ചാരികള്‍ യാതൊരു വിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ്മാര്‍ക്കും പൊലീസിനും കടുത്ത പിഴയോട് കൂടി കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

സമീപ ജില്ലകളില്‍ നിന്നും ധാരാളം ആളുകള്‍ ജില്ലയിലെ ബീച്ചുകളില്‍ കൂട്ടത്തോടെ എത്തി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തത് മറ്റു ജില്ലകളിലെ രോഗവ്യാപന തോത് കൂടുന്നതിനും കാരണമാകുന്നതിനാലുമാണ് നിയന്ത്രണം കടുപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. ഇതിനാല്‍ ജില്ലയിലെ എല്ലാ ബീച്ചുകളിലും വൈകീട്ട് 6.30 ന് ശേഷം പ്രവേശന അനുമതി നിരോധിച്ചു. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വയോധികര്‍ എന്നിവര്‍ക്ക് ഇവിടങ്ങളില്‍ കര്‍ശനനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിന്‍ എത്തുന്നു എന്നു കരുതി ഉദാസീനതയോടെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാത്ത അവസ്ഥ ഉണ്ടാകരുത്. ദിവസേന വാക്‌സിന്‍ നല്‍കുന്നതിന് ജില്ലയില്‍ 300 കേന്ദ്രങ്ങള്‍ ഉണ്ടായാല്‍ കൂടി എല്ലാവരിലും വാക്‌സിന്‍ എത്തിക്കുന്നതിന് ചുരുങ്ങിയത് 6 മാസക്കാലമെങ്കിലും എടുക്കും എന്നുള്ളതിനാലുമാണ് ഈ നടപടി. നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പൊലീസിനും സെക്റ്ററല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും തിങ്കളാഴ്ച നടന്ന യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it