Latest News

ഖാദി സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു

ഖാദി സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു
X

മാള: കൊവിഡ് 19 നിയന്തണങ്ങളുടെ ഭാഗമായും നൂല്‍ നൂല്‍ക്കുന്നതിനുള്ള അസംസ്‌കൃത വസ്തുവായ കോട്ടണിന്റെ ലഭ്യത ലോക്ക്ഡഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായതിനാലും 10 മാസത്തോളം കാലമായി പ്രവര്‍ത്തനം നിര്‍ത്തി വെച്ചിരുന്ന എളന്തിക്കരയിലെ ഖാദി സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. സെന്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചതോടുകൂടി കുഴൂര്‍, പൊയ്യ, പുത്തന്‍വേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും സെന്ററുകളിലും വീടുകളിലുമായി നൂല്‍ ഉദ്പാദിപ്പിച്ചിരുന്ന സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. അതോടെ പട്ടിണിയിലേക്ക് എത്തിയിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായിരിക്കയാണ് ഖാദി സെന്റര്‍ തുറന്നതോടെ. റൂറല്‍ അഗ്രികള്‍ച്ചറല്‍ ആന്റ് റിസര്‍ച്ച് ഫൗണ്ടേഷന്റെ (റഡാര്‍ ഫൗണ്ടേഷന്‍) നേതൃത്വത്തില്‍ ആപ്‌കോസ് പ്രൊഡ്യൂസര്‍ കമ്പനിയുടെ സാമ്പത്തിക സഹായത്തോടെ ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രത്തിന്റെ സഹകരണത്തോടുകൂടിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സെന്റര്‍ പുനഃരാരംഭ വേളയില്‍ റഡാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം ടി ജയന്‍, ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് ടി ബി ശിവകുമാര്‍, കെ കെ ശോഭ, രഘുനാഥ് കൃഷ്ണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഗാന്ധി സ്മാരക കേന്ദ്രത്തിന്റെ സഹകരണത്തോടെ തൃശൂര്‍ ജില്ലയിലെ കുഴൂര്‍, പൊയ്യ, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ സ്ത്രീകള്‍ക്ക് വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ റഡാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഉടനെ ആരംഭിക്കുന്നതാണെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ അറിയിച്ചു.

പുത്തന്‍വേലിക്കരയിലെ ഖാദി സെന്ററിന്റെ പ്രവര്‍ത്തനാരംഭ ദിനത്തില്‍ റഡാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം ടി ജയന്‍, ഗാന്ധി സ്മാരക കേന്ദ്രം പ്രസിഡന്റ് ടി ബി ശിവകുമാര്‍, കെ കെ ശോഭ, രഘുനാഥ് കൃഷ്ണന്‍ തുടങ്ങിയവര്‍ കമ്പനിയില്‍ സന്ദര്‍ശനം നടത്തുന്നു.

Next Story

RELATED STORIES

Share it