Latest News

ഹാജരാകാത്തവരുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ തൃശൂരില്‍ 396 പോളിങ് സംഘങ്ങള്‍

ഹാജരാകാത്തവരുടെ വോട്ടുകള്‍    ഉറപ്പാക്കാന്‍ തൃശൂരില്‍ 396 പോളിങ് സംഘങ്ങള്‍
X

തൃശൂര്‍: അംഗപരിമിതര്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് ബാധിതര്‍, അവശ്യ സര്‍വീസ് വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്കുള്ള പ്രത്യേക പോസ്റ്റല്‍ വോട്ടിംഗ് സുഗമമാക്കുന്നതിന് ഉദ്യോഗസ്ഥരുമായി തൃശൂര്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് കൂടിക്കാഴ്ച നടത്തി. വരണാധികാരികള്‍, ഉപവരണാധികാരികള്‍ എന്നിവരുമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കൂടിക്കാഴ്ച. ഹാജരാകാത്ത സമ്മതിദായകരുടെ വാസസ്ഥലങ്ങളില്‍ ചെന്ന് വോട്ട് ചെയ്യിക്കുന്നതിന് 396 സംഘങ്ങളായി 37,828 സമ്മതിദായകരുടെ വീടുകളിലേക്കാണ് ജില്ലയില്‍ മാര്‍ച്ച് 26, 27, 28, 29, 30 തീയതികളില്‍ പോള്‍ ഉദ്യോഗസ്ഥര്‍ എത്തുക.

ചേലക്കര 28, കുന്നംകുളം 26, ഗുരുവായൂര്‍ 22, മണലൂര്‍ 41, വടക്കാഞ്ചേരി 33, ഒല്ലൂര്‍ 25, തൃശൂര്‍ 24, നാട്ടിക 31, കൈപ്പമംഗലം 29, ഇരിങ്ങാലക്കുട 35, പുതുക്കാട് 37, ചാലക്കുടി 27, കൊടുങ്ങല്ലൂര്‍ 38 എന്നിങ്ങനെയാണ് വിവിധ നിയോജക മണ്ഡലങ്ങളില്‍ വിന്യസിച്ചിരിക്കുന്ന പോള്‍ സംഘങ്ങളുടെ എണ്ണം.

37826 പോസ്റ്റല്‍ വോട്ടുകള്‍ക്കുള്ള അപേക്ഷകളാണ് തൃശൂര്‍ ജില്ലയില്‍ ആകെ ലഭിച്ചിട്ടുള്ളത്. ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്തിനുള്ളില്‍ ഓരോ പോള്‍ടീമും കുറഞ്ഞത് 20 സമ്മതിദായകരെയെങ്കിലും വോട്ടുചെയ്യിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് പോള്‍ ഉദ്യോഗസ്ഥര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പൊലിസ് ഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബി എല്‍ ഒ എന്നിവരാണ് ഓരോ സംഘത്തിലും ഉണ്ടായിരിക്കുക.

പോള്‍ ടീമിന്റെ ഭക്ഷണത്തിനും വിശ്രമത്തിനും ആവശ്യമായ സജ്ജീകരണങ്ങള്‍ ഓരോ പഞ്ചായത്ത് തലത്തിലും ഒരുക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെടുന്ന 1857 പേരാണ് പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചത്. അവര്‍ക്കായി 13 നിയോജകമണ്ഡലങ്ങളിലും

പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. തൃശൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ജില്ലാ സിവില്‍ സ്‌റ്റേഷനിലെ താഴത്തെ നിലയിലും മറ്റു മണ്ഡലങ്ങളില്‍ അതത് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയങ്ങളിലുമാണ് പ്രവര്‍ത്തിക്കുക.

Next Story

RELATED STORIES

Share it