- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് രോഗവ്യാപനം : പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി മുന്നോട്ട്; തൃശൂരില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു
തൃശൂര്‍: കൊവിഡ് രോഗവ്യാപനം തടയിടാന്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി തൃശൂര്‍ ജില്ലാ ഭരണകൂടം. വകുപ്പുകളെ ഏപോപിപ്പിച്ച് സജ്ജീകരണങ്ങളൊരുക്കാന്‍ പ്രത്യേക അവലോകന യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കലക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനികള്‍, തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജില്ലയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഉണ്ടായിരിക്കും. 144 പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. ഈ മേഖലകളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് അനുവദിക്കില്ല.
രോഗികളുടെ എണ്ണം കൂടുതലാണ്. പ്രശ്‌നങ്ങളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകണം. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം. വീടുകളില്‍ തുടരാന്‍ കഴിയുന്നവര്‍ ആ രീതിയില്‍ തുടരുകയെന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. അത്തരത്തില്‍ തുടരാന്‍ കഴിയാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണം. വാര്‍ഡുതലത്തില്‍ ആര്‍.ആര്‍.ടികള്‍ രൂപീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവ അതത് പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ദിനംപ്രതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണം.
ആവശ്യമായ സാഹചര്യത്തില്‍ ജനകീയ ഹോട്ടലുകള്‍ മുഖേന ഭക്ഷണം എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുടങ്ങിവരുടെ സഹായങ്ങളും സഹകരണങ്ങളും ഏറെ ആവശ്യമാണ്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ പ്രതിരോധത്തിനായി ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ വിതരണം നടത്താന്‍ നടപടി സ്വീകരിക്കും. ജില്ലയിലെ ആദിവാസി മേഖലകളിലടക്കം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും.
റെയില്‍വേ സ്‌റ്റേഷനുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ ടെസ്റ്റുകള്‍ നടത്താനുള്ള ക്രമീകരണം നടത്തും. ബസുകളുടെ സര്‍വ്വീസുകള്‍ കൂടുതലായി അനവദിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ബാലീസ് കൂടുതലായി പരിശോധിക്കണമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
മന്ത്രി സി. രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ ഡേവിസ് മാസ്റ്റര്‍, കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ്, ജില്ലാ പൊലീസ് മേധാവി ആര്‍ ആദിത്യ, റൂറല്‍ എസ്പി ജി പൂങ്കുഴലി, ജില്ലാ വികസന കമ്മീഷ്ണര്‍ അരുണ്‍ വിജയന്‍, ഡി.എം.ഒ ആര്‍. ജെ റീന, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്...
1 Nov 2024 6:11 AM GMTയുഎഇ പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
31 Oct 2024 5:46 PM GMTപി എസ് എം ഒ കോളജ് അലുംനി അസോസിയേഷന് പതിനെട്ടാം വാര്‍ഷിക ആഘോഷം ജിദ്ദ...
16 Oct 2024 12:09 PM GMTഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവിന് പുതിയ ഭരണ സമിതി
16 Oct 2024 6:02 AM GMTഅല്‍ അമീന് ന്യൂസ് പോര്‍ട്ടല്‍ നവംബര്‍ 23ന്
11 Oct 2024 2:26 PM GMTഈശ്വര്‍ മാല്‍പെയെ ജിദ്ദ കേരള പൗരാവലി ആദരിക്കും
11 Oct 2024 10:00 AM GMT