Latest News

കോൺസുലേറ്റിൽ വെർച്വൽ അപ്പോയിന്റ്മെന്റ് ​​ സിസ്റ്റം(വാസ്) ആരംഭിച്ചു

കോൺസുലേറ്റിൽ വെർച്വൽ അപ്പോയിന്റ്മെന്റ് ​​ സിസ്റ്റം(വാസ്) ആരംഭിച്ചു
X


ജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ ഇന്ത്യൻ പ്രവാസികൾക്ക് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി നേരിട്ട് ഓൺലൈൻ വഴി ബന്ധപ്പെടാൻ സൗകര്യം ചെയ്തുകൊണ്ട് കോൺസുലേറ്റിൽ വെർച്വൽ അപ്പോയിന്റ്മെന്റ് ​​ സിസ്റ്റം(വാസ്) ആരംഭിച്ചു.

കോൺസുലേറ്റി​ന്റെ അധികാര പരിധിയിൽ വരുന്ന ഇന്ത്യൻ സമൂഹവുമായി കോൺസുലേറ്റിനെ കൂടുതൽ ബന്ധിപ്പിക്കുന്നതിന് വെർച്വൽ അപ്പോയിൻറ്​മെൻറ്​​ സിസ്റ്റം ഏറെ സഹായിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ​​അറിയിച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദൂര പ്രദേശങ്ങളിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലേറ്റിൽ നേരിട്ടെത്തി ആവശ്യങ്ങൾ നിർവഹിക്കുക എന്നത് ബുദ്ധിമുട്ടായതിനാൽ പുതിയ സംവിധാനം ഇത്തരക്കാർക്ക് ഏറെ ഉപകാരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റ് സന്ദർശിക്കാതെ തന്നെ മുഴുവൻ സേവനങ്ങൾക്കും പുതിയ സേവനമായ വെർച്വൽ അപ്പോയിൻറ്​മെൻറ്​​​​ സിസ്റ്റം സഹായിക്കും. എങ്കിലും പുതിയ സംവിധാനം അധികമായി വികസിപ്പിച്ചതാണെന്നും സാധാരണ രീതിയിലുള്ള കോൺസുലേറ്റ് പ്രവർത്തനങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it