Latest News

മാർഗനിർദ്ദേശം പുതുക്കി; വാക്സിനെടുത്തവര്‍ക്ക് ദുബൈയിലേക്ക് പ്രവേശിക്കാം

മാർഗനിർദ്ദേശം പുതുക്കി; വാക്സിനെടുത്തവര്‍ക്ക് ദുബൈയിലേക്ക് പ്രവേശിക്കാം
X

ദുബായ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്ന് യു.എ.ഇയിലേക്ക് വരുന്നവർക്കുള്ള മാർഗനിർദ്ദേശം പുതുക്കി. ഈ മാസം 23 മുതൽക്കാണ് ഇളവ് ഏർപ്പെടുത്തിയത്. ദുബായ് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആന്റ് മാനേജ്‌ന്റൊണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രയ്ക്ക് യുഎഇ അധികൃതർ അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചിരിക്കണം.

മുഴുവൻ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റീവ് പരിശോധന ഫലം കൈവശം കരുതണം. ക്യു.ആർ കോഡ് ഉള്ള പി.സി.ആർ പരിശോധന ഫല സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീകരിക്കൂ. എല്ലാ യാത്രക്കാരും വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് ദ്രുത പി.സി.ആർ പരിശോധന നടത്തണം. എല്ലാ യാത്രക്കാരും ദുബായ് വിമാനത്താവളത്തിൽ എത്തുമ്പോൾ പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകണം. 24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിക്കുന്ന പിസിആർ പരിശോധനാ ഫലം ലഭിക്കുന്നതുവരെ യാത്രക്കാർ ഇൻസ്റ്റിറ്റുഷണൽ ക്വാറന്റൈന് വിധേയമാകണം. ഇതൊക്കെയാണ് പുതുക്കിയ മാർഗ നിർദ്ദേശത്തിൽ ഉള്ളത്.

Next Story

RELATED STORIES

Share it