- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാവതരണങ്ങളുടെ മിഴിവില്‍ 'മഴമിഴി'; ആഗസ്ത് 11ന് പൂര്‍ത്തിയാകും
തൃശൂര്‍: കലകളുടെ വൈവിധ്യമാര്‍ന്ന അവതരണങ്ങള്‍ ചിത്രീകരിച്ച ബഹുസ്വരതയുടെ ദൃശ്യ മഹാസംഗമം 'മഴമിഴി' തൃശൂരിനോട് വിട പറയുന്നു.
കൊവിഡ് കാലത്ത് കലയുടെ അതിജീവനത്തിന് കരുതല്‍ കൂട്ടായ്മയായി കേരള സാംസ്‌കാരിക വകുപ്പ് ആരംഭിച്ച 'മഴമിഴി' മെഗാ സ്ട്രീമിങ് ചിത്രീകരണമാണ് കഴിഞ്ഞ മൂന്നു ദിവസമായി കേരള കലാമണ്ഡലത്തില്‍ അരങ്ങേറിയത്. കലകളുടെ തനിമയാര്‍ന്ന ചിത്രീകരണവും സാമ്പത്തിക കൈത്താങ്ങുമായി ആഗസ്ത് ആദ്യവാരം മുതല്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലെയും കലാ സമൂഹങ്ങളിലേക്ക് മഴമിഴി ചിത്രീകരണ സംഘമെത്തുന്നുണ്ട്.
ആഗസ്ത് 9ന് കേരള കലാമണ്ഡലത്തില്‍ ഉദ്ഘാടനം ചെയ്താണ് സാംസ്‌കാരിക വകുപ്പിന്റെ ചിത്രീകരണ സംഘം വടക്കന്‍ മേഖലാ ചിത്രീകരണം ആരംഭിച്ചത്. ആഗസ്ത് 9 മുതല്‍ 11 വരെ കലാമണ്ഡലത്തിന്റെ കൂത്തമ്പലത്തില്‍ അരങ്ങേറിയ നൃത്തച്ചുവടുകളുടേയും അഭിനയ നിറവിന്റെയും വാദനമികവിന്റെയും സമന്വയത്തില്‍ മഴമിഴി ശോഭിതമായി. കേളി, സോപാന സംഗീതം, വയലിന്‍ത്രയം, പുല്ലാങ്കുഴല്‍, സ്വരവേണു, കൂടിയാട്ടം, ചെണ്ടമേളം, മുഖര്‍ശംഖ് ലയതരംഗം, തബല, കര്‍ണാടക സംഗീതം, മോഹിനിയാട്ടം, കഥകളി, മിഴാവില്‍ തായമ്പക, പഞ്ചവാദ്യം, നങ്ങ്യാര്‍കൂത്ത്, മുളസംഗീതം തുടങ്ങിയ ഇരുപത്തഞ്ചോളം കലാരൂപങ്ങളാണ് ഈ ദിവസങ്ങളില്‍ കലാമണ്ഡലത്തിന് മിഴിവേകിയത്.
കേരള സാംസ്‌കാരിക വകുപ്പ്, ചലച്ചിത്ര അക്കാദമി, ഫോക് ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഗുരു ഗോപിനാഥ് നടന ഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തിലാണ് ഭാരത് ഭവന്‍ മഴമിഴി എന്ന മള്‍ട്ടിമീഡിയ മെഗാ സ്ട്രീമിങ് ലോക മലയാളികള്‍ക്കായി ഒരുക്കുന്നത്. കേരളത്തിലെ നവോത്ഥാന നായകരുടെ ജന്മനാളും ജീവകാരുണ്യ ദിനവുമായ ഓഗസ്റ്റ് 28 മുതല്‍ നവംബര്‍ 1 വരെ 65 ദിവസങ്ങള്‍ രാത്രി 7 മുതല്‍ 9 വരെ മൊസെമൃശസമാ.ീൃഴ എന്ന വെബ് പേജിലൂടെ ഓണ്‍ലൈന്‍ സ്ട്രീമിങായി ഇവ പൊതുജനങ്ങളിലേക്ക് എത്തിക്കും.
350 ഓളം കലാ സംഘങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അവതരണത്തിന് അവസരം ലഭിച്ചിട്ടുള്ളത്. ഓഗസ്റ്റ് 12 മുതല്‍ പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലായി മഴമിഴി ചിത്രീകരണം തുടരും. അട്ടപ്പാടി ഊരുകളിലെ ഗോത്രകലകള്‍, അനുഷ്ഠാന കലകള്‍ എന്നിവയും ചിത്രീകരിക്കുന്നുണ്ട്.
RELATED STORIES
'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്‌കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMTതൃശൂര്‍ പൂരംകലക്കല്‍: സുരേഷ് ഗോപിയെ ചോദ്യം ചെയ്തേക്കും; പിആര്‍...
22 Dec 2024 1:58 AM GMT