Latest News

ഫിലിം സിജിഐ പ്രവര്‍ത്തനങ്ങള്‍ ഇനി തൃശൂരില്‍ നിന്നും

ഫിലിം സിജിഐ പ്രവര്‍ത്തനങ്ങള്‍ ഇനി തൃശൂരില്‍ നിന്നും
X

തൃശൂര്‍: പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത സ്റ്റുഡിയോയായ ഫിലിം സിജിഐ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 200 സീറ്റുകളുള്ള സ്ഥാപനമാണ് ഫിലിം സിജിഐ യുടെ തൃശൂര്‍ സ്റ്റുഡിയോ. കേരളത്തിന് സ്വന്തമായുള്ള സര്‍ഗ്ഗാത്മകത കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സമ്പത്താണ് തൃശൂരിനെ കമ്പനിയുടെ ആദ്യ വിപുലീകരണത്തിനായി തിരഞ്ഞെടുക്കാന്‍ കാരണമായത്.

'കലാരംഗത്തയാലും സാങ്കേതികരംഗത്തായാലും രാജ്യത്തെ ഏറ്റവും മികച്ച പ്രതിഭകള്‍ കേരളത്തില്‍ ഉണ്ടെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുനെയ്ക്കു പുറത്തുള്ള ഞങ്ങളുടെ ആദ്യ സ്റ്റുഡിയോ കേരളത്തില്‍ ആരംഭിക്കാനുള്ള തീരുമാനത്തെ അത് ദൃഢമാക്കുകയായിരുന്നു,' ഫിലിം സിജിഐ എംഡി ആനന്ദ് ഭാനുശാലി പറഞ്ഞു.

'ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് വി എഫ് എക്‌സ് , അനിമേഷന്‍ സാധ്യതകള്‍ കൂടുതല്‍ കണ്ടെത്തി ഇടം നേടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തൃശൂരിലേയ്ക്ക് ഞങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചതോടെ ഇത് സാധ്യമാകും എന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. മികച്ച കഴിവുകളുള്ള കലാകാരന്മാര്‍ ഇവിടെ ഉണ്ടെന്നതിനാല്‍, അവരുടെ നാട്ടിലേയ്ക്ക് തന്നെ പ്രവര്‍ത്തനം വ്യാപിപിച്ച് ഈ കോവിഡ് 19 കാലത്തും അവരുടെ സേവനങ്ങള്‍ ഉറപ്പാക്കാനും ഈ വിപുലീകരണം ഞങ്ങളെ സഹായിക്കും,' ഫിലിം സി ജി ഐ ഡയറക്ടര്‍ അര്‍പ്പണ്‍ ഗഗ്ലാനി പറഞ്ഞു.

അനിമേഷന്‍, വി എഫ് എക്‌സ് സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യമുള്ള പ്രഫഷണലുകള്‍ തുടക്കം കുറിച്ച ഫിലിം സി ജി ഐ ഈ രംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുമായാണ് എത്തുന്നത്. ചലച്ചിത്ര മേഖലയില്‍ ഇന്ന് ഇവ വളരെ പ്രാധാന്യമേറിയ മേഖലകളായതിനാല്‍, പുതിയ ചിന്തകളും പ്രവര്‍ത്തനങ്ങളുമായി മുന്‍ നിരയില്‍ നില്‍ക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി പ്രവര്‍ത്തന രംഗത്തുള്ള ഫിലിം സി ജി ഐ നിരവധി മുന്‍ നിര ചലച്ചിത്ര സംവിധായകര്‍, നിര്‍മ്മാതാക്കള്‍, കലാകാരന്മാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു വരുന്നു.

Next Story

RELATED STORIES

Share it