Latest News

കര്‍ണാടകയില്‍ ജനുവരി രണ്ടുവരെ രാത്രി കാല കര്‍ഫ്യൂ

പള്ളികളിലെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളെ കര്‍ഫ്യൂ ബാധിക്കും.

കര്‍ണാടകയില്‍ ജനുവരി രണ്ടുവരെ രാത്രി കാല കര്‍ഫ്യൂ
X
ബെംഗളൂരു: ബ്രിട്ടനിലെ പുതിയ കൊവിഡ് വൈറസ് സാനിധ്യത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെ കര്‍ഫ്യൂ തുടരും. പള്ളികളിലെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളെ കര്‍ഫ്യൂ ബാധിക്കും.


' കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.' മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ പത്ത് മണിക്ക് ശേഷം ആഘോഷപരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കാന്‍ പാടില്ല. ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അനുവാദം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ' എല്ലാ തരം ചടങ്ങുകള്‍ക്കും ഇത് ബാധകമാണ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.


സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു. കൊവിഡ് വ്യാപനം തടയുന്നതിനായി മഹാരാഷ്ട്രയില്‍ രണ്ടുദിവസം മുന്‍പുതന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ജനുവരി അഞ്ചുവരെ രാത്രി 11നും രാവിലെ ആറിനും ഇടയ്ക്കാണ് കര്‍ഫ്യൂ.




Next Story

RELATED STORIES

Share it