Latest News

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യകക്ഷി പിന്തുണ പിന്‍വലിച്ചു
X

ഇംഫാല്‍: ഒാർക്കാപ്പുറത്ത് തിരിച്ചടി നേരിട്ടിരിക്കുകയാണ് മണിപ്പൂരിൽ ബിജെപി. സംസ്ഥാനത്ത് ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍പിഎഫ്) പിന്‍വലിച്ചതാണ് ബിജെപിക്ക് വന്‍ തിരിച്ചടിയായത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എംഎല്‍എമാർ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് അറിയുന്നത്. പാർട്ടി വക്താവ് അച്ചുംബേമോ കിക്കോണാണ് പിന്തുണ പിൻവലിക്കുന്ന കാര്യം അറിയിച്ചത്.

ബിജെപി സര്‍ക്കാരിനോടുള്ള അതൃപ്തി മൂലമാണ് പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. മണിപ്പൂരിൽ സഖ്യകക്ഷികളില്‍ എന്‍പിഎഫിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ബിജെപിയുമായി പാര്‍ട്ടി അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍പിഎഫ് നേതൃത്വം ആരോപിച്ചു.

എന്നാല്‍ എന്‍.പി.എഫ് പിന്തുണ പിന്‍വലിച്ചാലും ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയാവില്ല. 60 അംഗ നിയമസഭയില്‍ അവര്‍ക്ക് 36 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് മാത്രം 29 എംഎല്‍എമാരുണ്ട്. 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 28 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ജയിച്ചുവന്നത്. ഇതില്‍ എട്ട് പേര്‍ പിന്നീട് ബിജെപിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 21ല്‍ നിന്ന് 29 ആയി മാറി.


Next Story

RELATED STORIES

Share it