Latest News

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കോലം കത്തിച്ചു
X

ആലപ്പുഴ: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ അണികള്‍ രംഗത്ത്. മാവേലിക്കര ചെട്ടികുളങ്ങര കോയിക്കല്‍ തറയില്‍ ഒരുവിഭാഗം എന്‍എസ്എസ് അംഗങ്ങള്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്തായിരുന്നു പരസ്യപ്രതിഷേധം. സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ചെട്ടികുളങ്ങര 14ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിലെ ഒരു വിഭാഗം പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിനെതിരേ അവസാന നിമിഷം പോലും പരസ്യവിമര്‍ശനം നടത്തിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരേ സംഘടനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം ശക്തമാവാനാണു സാധ്യത.

NSS general secretary Sukumaran Nair's coffin set on fire

Next Story

RELATED STORIES

Share it