Latest News

ബിജു ജനതാദള്‍ മുന്‍ എംഎല്‍എ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റില്‍

നായിക്ക് ബിജെഡി ടിക്കറ്റില്‍ 2014-2019 കാലയളവില്‍ എംഎല്‍എ ആയിരുന്നു.

ബിജു ജനതാദള്‍ മുന്‍ എംഎല്‍എ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റില്‍
X

ഭുവനേശ്വര്‍: ബിജു ജനതാദള്‍ മുന്‍ എംഎല്‍എ അനം നായിക്കിനെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടതിനെ തുടര്‍ന്നാണ് അറസ്റ്റ്.

കഴിഞ്ഞ ജനുവരി 17 ന് ഒഡീഷയില്‍ നായിക്കിന്റെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ഒരേ സമയം വിജിലന്‍സ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡ് നടത്തിയതില്‍ നക്തിഗുഡയിലെ ഒരു മൂന്നു നില കെട്ടിടവും മാദന്‍പൂര്‍-രാംപൂര്‍ നഗരത്തില്‍ ഒരു മാര്‍ക്കറ്റിങ് കോംപ്ലക്‌സും ഉള്‍പ്പെടുന്നു.

റെയ്ഡില്‍ 3.42 കോടിയില്‍ കൂടുതലുള്ള വിശദീകരിക്കാനാവാത്ത സ്വത്ത് കണ്ടെത്തി. അതില്‍ ഒരു മൂന്നു നില കെട്ടിടം, ഒരു ലോഡ്ജ്, ഒരു വിദേശമദ്യ ഷോപ്പ്, 6 ഭൂരേഖകള്‍, ഒരു ട്രാക്ടര്‍, ഇരു ചക്ര, നാല് ചക്ര വാഹനങ്ങള്‍, 49 ലക്ഷത്തിന്റെ ബാങ്ക് ബാലന്‍സ്, ഇന്‍ഷുറന്‍സ് പോളിസികള്‍, സ്വര്‍ണാഭരണങ്ങള്‍, മറ്റ് വീട്ട് സാമഗ്രഹികള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് വിജിലന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അനധികൃത സ്വത്തിന്റെ അളവ് 3.42 കോടിയ്ക്കു മുകളില്‍ വരുമെന്ന് വിജിലന്‍സ് കോരാപുട്ട് എസ്പി പറഞ്ഞു.

നായിക്കിനെ വ്യാഴാഴ്ച തന്നെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് റിമാന്റ് ചെയ്തു.

നായിക്ക് ബിജെഡി ടിക്കറ്റില്‍ 2014-2019 കാലയളവില്‍ എംഎല്‍എ ആയിരുന്നു. ഒരുജൂനിയര്‍ ഡിവിഷന്‍ ഗുമസ്തനായി ജീവിതം തുടങ്ങിയ ആളാണ് അനം നായിക്ക്.

Next Story

RELATED STORIES

Share it