Latest News

ഒഡീഷയില്‍ 1,068 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 29,175

ഒഡീഷയില്‍ 1,068 പേര്‍ക്ക് കൊവിഡ്; ആകെ രോഗബാധിതര്‍ 29,175
X

ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,068 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 29,175 ആയതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു.

നിലവില്‍ വിവിധ ആശുപത്രികളിലായി 10,919 പേരാണ് ചികില്‍സ തേടിയിട്ടുള്ളത്. 18,061 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇതുവരെ സംസ്ഥാനത്ത് 159 പേര്‍ക്ക് ജീവനഹാനിയുണ്ടായിട്ടുണ്ട്. 36 പേര്‍ക്ക് മറ്റ് കാരണങ്ങളാലും ജീവന്‍ നഷ്ടപ്പെട്ടു.

ആദ്യ ഘട്ടത്തില്‍ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച ഒഡീഷയ്ക്ക് പക്ഷേ, രണ്ടാംഘട്ടം വിഷമകരമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കുടിയേറിയവര്‍ തിരികെയെത്തിയതോടെയാണ് രോഗവ്യാപനം തീവ്രമായത്.

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 48,513 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 768 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 15,31,669 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it