- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്ന്‍ വിവരശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യവും: നോര്‍ക്ക റൂട്ട്‌സ് വഴി ഇതുവരെ ബന്ധപ്പെട്ടത് 1,132 പേര്‍
തിരുവനന്തപുരം; യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളികളുടെ വിവരശേഖരണത്തിനായി നോര്‍ക്ക റൂട്‌സ് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഇതുവരെ ബന്ധപ്പെട്ടത് 1,132 പേര്‍. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി നോര്‍ക്ക റൂട്‌സ് സിഇഒ അറിയിച്ചു.
നോര്‍ക്ക റൂട്ട്‌സിന്റെ www.norkaroots.org  http://ukrainregistration.norkaroots.org എന്ന ലിങ്ക് വഴിയാണ് വിവരങ്ങള്‍ സ്വീകരിക്കുന്നത്. പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പഠിക്കുന്ന സര്‍വകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോര്‍ക്ക ശേഖരിക്കുന്ന വിവരങ്ങള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും കൈമാറും. മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്.
മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ മെയിലിലോ വിവരം നല്‍കാം. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തു നിന്നും മിസ്സ്ഡ് കോള്‍ സര്‍വീസും ലഭ്യമാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു പുറമെ കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാം. വിദേശകാര്യ മന്ത്രാലയത്തിന്റെ 1800 118797 എന്ന ടോള്‍ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളും situationroom@mea.gov.in എന്ന ഇ മെയില്‍ വിലാസവും പ്രയോജനപ്പെടുത്താം.
RELATED STORIES
ഇസ്രായേല്‍ കരാര്‍ ലംഘനം തുടര്‍ന്നാല്‍ ദീര്‍ഘദൂര മിസൈല്‍ ഉപയോഗിച്ച്...
5 Dec 2024 2:37 AM GMTവ്യാജ പശുകശാപ്പ് കേസില്‍ മുസ്ലിംകളെ വെറുതെവിട്ടു; പോലിസുകാര്‍ക്കും...
5 Dec 2024 2:20 AM GMTപുഷ്പ 2 റിലീസിനിടെ സംഘര്‍ഷം; തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചു,
5 Dec 2024 12:50 AM GMTആലപ്പുഴ അപകടം; കാറോടിച്ച വിദ്യാര്‍ഥി പ്രതി
5 Dec 2024 12:37 AM GMT'സിന്‍വാറിന്റെ രക്തത്തിന് പകരം ചോദിക്കുന്നു'; റഫയിലെ സൈനികനടപടിയുടെ...
4 Dec 2024 5:43 PM GMTആരാണ് പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിനെ വെടിവച്ച...
4 Dec 2024 5:13 PM GMT