Latest News

സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനം

സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്‌വെയറിൽ ഓൺലൈൻ പരിശീലനം
X

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി ഡി.ടി.പി രംഗത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയറായ സ്‌ക്രൈബസിൽ കൈറ്റ് നടത്തുന്ന ഓൺലൈൻ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 22 വരെ നീട്ടി. 20 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന രൂപത്തിലാണ് 'കൂൾ' പ്ലാറ്റ്‌ഫോമിലൂടെ നാലാഴ്ച ദൈർഘ്യമുള്ള പരിശീലനം. പ്രായോഗികതയിലൂന്നിയ 85 വീഡിയോ ക്ലാസുകളും പ്രതിവാര അസൈൻമെന്റുകൾക്കുള്ള പിന്തുണയും ഓരോ പഠിതാവിനും ലഭിക്കും.

പരിശീലനം വിജയകരമായി പൂർത്തി യാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റുകൾ നൽകും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും www.kite.kerala.gov.in.

Next Story

RELATED STORIES

Share it