Latest News

രാഹുലിന് മാത്രമേ കോണ്‍ഗ്രസ്സിനെ നയിക്കാനാവൂ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

രാഹുലിന് മാത്രമേ കോണ്‍ഗ്രസ്സിനെ നയിക്കാനാവൂ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ കഴിവുള്ള നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അദ്ദേഹം പാര്‍ട്ടിയെ നയിക്കണമെന്നും കോണ്‍ഗ്രസ് രാജ്യസഭാ എംപി മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

'കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ വ്യക്തമായിക്കഴിഞ്ഞു, എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായമുണ്ട്, രാഹുല്‍ ഗാന്ധി ഇതില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കണമെന്നാണ് എല്ലാ പ്രവര്‍ത്തകരുടെയും താല്‍പര്യം. അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനാകണം'- മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

'രാഹുല്‍ ഗാന്ധിക്ക് മാത്രമേ കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ കഴിയൂ. പാര്‍ട്ടിയെ ഏകീകരിക്കാനും ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയും. ഭാരത പര്യടനത്തില്‍പ്പോലും പ്രവര്‍ത്തകരെ കൂട്ടിച്ചേര്‍ക്കാനുള്ള കഴിവ് അദ്ദേഹത്തിന് മാത്രമേയുള്ളൂ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തീരുമാനിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗം ചേര്‍ന്നു. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും വെര്‍ച്വല്‍ മോഡ് വഴി യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 നും വോട്ടെണ്ണല്‍ 19 നും നടത്താനും യോഗത്തില്‍ തീരുമാനമായി.

തിരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്തംബര്‍ 22ന് പുറത്തിറങ്ങും. സെപ്തംബര്‍ 24നും 30നും ഇടയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന ഒക്ടോബറിലായിരിക്കും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8. ഒക്ടോബര്‍ 19 ന് ഫലം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it