Latest News

ഓപ്പറേഷന്‍ യെല്ലോ: അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയും മുന്‍ഗണനാ കാര്‍ഡുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ യെല്ലോ: അനധികൃതമായി സൂക്ഷിച്ച റേഷന്‍ അരിയും മുന്‍ഗണനാ കാര്‍ഡുകളും പിടിച്ചെടുത്തു
X

ആലപ്പുഴ: ഉപഭോക്താക്കളില്‍ നിന്നും അനധികൃതമായി സംഭരിച്ച 500 കിലോഗ്രാം സൗജന്യ റേഷന്‍ അരി സിവില്‍ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ പതിയാങ്കരയില്‍ സ്വകാര്യ വ്യക്തി കൈവശം വെച്ച അരിയാണ് പിടിച്ചെടുത്തത്. തുടര്‍ന്ന് ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരം പിടിച്ചെടുത്ത അരി ഹരിപ്പാട് സപ്ലൈക്കോ ഗോഡൗണിലേക്ക് മാറ്റി.

ഓപ്പറേഷന്‍ യെല്ലോ പ്രകാരം കാര്‍ത്തികപ്പള്ളി താലൂക്കിലെ 322 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ചിരുന്ന 117 മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇവരില്‍ നിന്നും പിഴ ഈടാക്കാനായി നോട്ടീസ് നല്‍കി.

ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗംഗാദേവിയുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍. ശ്രീകുമാര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ എ.എന്‍. ബൈജു, എം.എസ്. അനില്‍കുമാര്‍, രാജേഷ് മുരളി, ആശാ ഗോപിനാഥ്, എസ്. സിയാദ്, രാജേഷ് കെ. വിശ്വനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it