Latest News

കെഎസ്ആര്‍ടിസി സൂപ്പര്‍ഫസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ കഴുകി വൃത്തിയാക്കാന്‍ ഉത്തരവ്

ലൈറ്റ് ഇല്ലാതെയും, ഹോണ്‍ ഇല്ലാതെയും, വൃത്തിയില്ലാതെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരില്‍ യാത്രാക്കാര്‍ക്ക് അറിയിക്കാം

കെഎസ്ആര്‍ടിസി സൂപ്പര്‍ഫസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കല്‍ കഴുകി വൃത്തിയാക്കാന്‍ ഉത്തരവ്
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ വൃത്തിയാക്കി പരിപാലിക്കുന്നതിന് സൂപ്പര്‍ഫസ്റ്റ്, ഫാസറ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ രണ്ട് ദിവസത്തിലൊരിക്കലും, ഓര്‍ഡിനറി ജന്റം നോണ്‍ എസി ബസുകള്‍ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കുന്നതിന് ഉത്തരവ്. . ഇതിനായി യൂനിറ്റ് ഓഫിസര്‍മാര്‍ സര്‍വ്വീസിന് നല്‍കുന്ന ബസുകള്‍ ശരിയായ രീതിയില്‍ കഴുകി വൃത്തിയാക്കുന്നതിന് ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്‍ പ്രകാരം യൂനിറ്റുകളിലുള്ള ബസിന്റെ അനുപാതത്തിന് അനുസരിച്ച് വാഷിങ് ഷെഡ്യൂല്‍ ക്രമീകരിച്ച് നല്‍കുകയും ചെയ്യും.

വൃത്തി ശൂന്യമായും നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായും ഏതെങ്കിലും ബസുകള്‍ സര്‍വ്വീസ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ഡിപ്പോയിലെ മുഴുവന്‍ ബസ് വാഷര്‍മാരുടേയും സേവനം യാതൊരു മുന്നറിയിപ്പും കൂടാതെ അവസാനിപ്പിച്ച്, ബസ് കഴുകുന്ന കരാര്‍ കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും സിഎംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൂടാതെ എല്ലാ ബസുകള്‍ക്കും റിവേഴ്‌സ് ലൈറ്റും ഇന്റിക്കേറ്ററും ഘടിപ്പിക്കുന്നതിനും, ഡ്രൈവര്‍മാര്‍ക്ക് മൂവ് ചെയ്യുന്ന സീറ്റും, ബോട്ടില്‍ ഫോള്‍ഡറും, എയര്‍ വിന്റും ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റ് ഇല്ലാതെയും, ഹോണ്‍ ഇല്ലാതെയും, വൃത്തിയില്ലാതെയും ഉള്‍പ്പെടെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോയും ബസ് നമ്പരും സഹിതം 9400058900 എന്ന വാട്ട് ആപ്പ് നമ്പരില്‍ യാത്രാക്കാര്‍ക്ക് അറിയിക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.


Next Story

RELATED STORIES

Share it