Latest News

'ദലിത് ബന്ധു' സ്‌കീമിനു സമാനമായ പദ്ധതി മുസ് ലിംകള്‍ക്കും വേണമെന്ന് ഉവൈസി

ദലിത് ബന്ധു സ്‌കീമിനു സമാനമായ പദ്ധതി മുസ് ലിംകള്‍ക്കും വേണമെന്ന് ഉവൈസി
X

ഹൈദരാബാദ്: തെലങ്കാനയില്‍ നടപ്പാക്കുന്ന ദലിത് ബന്ധു സ്‌കീമിനു സമാനമായ ഒന്ന് മുസ് ലിംകള്‍ക്കും വേണമെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. ദലിതരുടെ സാമ്പത്തിക, സാമൂഹിക പരാധീനതകള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതിയാണ് ദലിത് ബന്ധു.

സംസ്ഥാനത്തെ മുസ് ലിം ജനസാമാന്യത്തിന്റെ സാമൂഹിക, സാമ്പത്തിക അവസ്ഥ പരിഗണിച്ച് സമാനമായ പദ്ധതി വേണമെന്നാണ് ആവശ്യം.

തെലങ്കാനയിലെ മുസ് ലിംകള്‍; ദാരിദ്ര്യവും മറ്റ് പ്രശ്‌നങ്ങളും എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദില്‍ നിന്നുള്ള എം പിയാണ് ഉവൈസി.

ദാരിദ്ര്യരേഖക്ക് താഴെ ജീവിക്കുന്ന മുസ് ലിംകള്‍ക്ക് ദലിത് ബന്ധു സ്‌കീമിനു സമാനമായ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടു.

ഒരു പൈലറ്റ് പദ്ധതിയെന്ന നിലയില്‍ കഴിഞ്ഞ മാസമാണ് ഹസുറാബാദ് നിയോജകമണ്ഡലത്തില്‍ ദലിത് ബന്ധു പദ്ധതിക്ക് തുടക്കമിട്ടത്.

ഈ പദ്ധതി വഴി ഓരോ ദലിത് കുടുംബത്തിനും പത്ത് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. ദലിതര്‍ക്കിടയില്‍ സംരംഭകത്വം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതേ തുക മുസ് ലിംകള്‍ക്കും നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ പ്രഖ്യാപിച്ച ഈ പദ്ധതി രാജ്യത്തെത്തന്നെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. ഇത്തരമൊരു പദ്ധതി അവതരിപ്പിച്ചതില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചു.

Next Story

RELATED STORIES

Share it