Latest News

ബസുമതി അരിക്കു പിറകെ ഹിമാലന്‍ പിങ്ക് ഉപ്പിന്റെയും ഭൗമസൂചിക പേറ്റന്റിനുള്ള ശ്രമവുമായി പാകിസ്താന്‍

ഝലം നദിയുടെ വടക്ക് മേഖലയിലുള്ള പോഠോഹാര്‍ പീഡഭൂമിയില്‍ നിന്നും പഞ്ചാബിലെ സാള്‍ട്ട് റേഞ്ചില്‍ നിന്നുമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉല്‍പാദിപ്പിക്കുന്നത്.

ബസുമതി അരിക്കു പിറകെ ഹിമാലന്‍ പിങ്ക് ഉപ്പിന്റെയും ഭൗമസൂചിക പേറ്റന്റിനുള്ള ശ്രമവുമായി പാകിസ്താന്‍
X

ന്യൂഡല്‍ഹി: ബസുമതി അരിയുടെ ഭൗമസൂചിക പേറ്റന്റ് നേടിയെടുക്കാനുള്ള ശ്രമത്തിനു പിറകെ ഹിമാലയന്‍ പിങ്ക് ഉപ്പിന്റെ പേറ്റന്റിനും പാകിസ്താന്‍ ശ്രമം തുടങ്ങി. പാകിസ്താന്‍ സാമ്പത്തിക ഉപദേഷ്ടാവ് റസാക്ക് ദാവൂദ്, ഇന്റലക്ച്വല്‍ പ്രോപ്പെര്‍ട്ടി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ മുജീബ് അഹമ്മദ് റഹ്മാന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പേറ്റന്റ് ലഭിക്കുന്നതോടെ ലോക വിപണിയില്‍ പാകിസ്താനു മാത്രമേ ഇവ ഭൗമ സൂചിക പദവിയോടെ വില്‍പ്പന നടത്താനാകൂ.


ആരോഗ്യത്തിന് സഹായകരമാകുന്ന മിനറലുകള്‍ അടങ്ങിയ ഹിമാലയന്‍ പിങ്ക് സാള്‍ട്ടിന് (ഹിമാലയന്‍ പിങ്ക് ഉപ്പ്). അന്താരാഷ്ട്ര തലത്തില്‍ ആവശ്യക്കാരുണ്ട്. ഝലം നദിയുടെ വടക്ക് മേഖലയിലുള്ള പോഠോഹാര്‍ പീഡഭൂമിയില്‍ നിന്നും പഞ്ചാബിലെ സാള്‍ട്ട് റേഞ്ചില്‍ നിന്നുമാണ് ഹിമാലയന്‍ പിങ്ക് സാള്‍ട്ട് ഉല്‍പാദിപ്പിക്കുന്നത്. പ്രമുഖ ഇന്ത്യന്‍ കമ്പനികളും ഹിമാലന്‍ പിങ്ക് ഉപ്പ് തയ്യാറാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുന്നുണ്ട്. ബസ്മതി അരി ഇന്ത്യയുടെ ഉത്പന്നമായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് യൂറോപ്യന്‍ യൂണിയനില്‍ പാകിസ്താന്‍ നല്‍കിയ കേസ് നിലവിലുണ്ട്. ഏതെങ്കിലും ഒരു ഉല്‍പ്പന്നത്തിന് അത് ഉത്പാദിപ്പിക്കുന്ന പ്രദേശത്തിന്റെ സവിശേഷതകളാലോ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലോ പരമ്പരഗതമായ മേന്മയാലോ ലഭ്യമാകുന്ന പദവിയാണ് ഭൗമസൂചിക.




Next Story

RELATED STORIES

Share it