Latest News

പാലക്കാട് മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട് മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
X

പാലക്കാട്: പാലക്കാട് ആലത്തൂരില്‍ മൂന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ആലത്തൂര്‍ താലൂക്ക് വാനൂര്‍ അമ്പലപ്പറമ്പില്‍ ഷാഹുല്‍ ഹമീദ് മകന്‍ സാദിഖാണ്(21) എക്‌സൈസിന്റെ പിടിയിലായത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്, നാര്‍കോട്ടിക് സ്‌പേഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കഞ്ചാവിന് പുറമെ കഞ്ചാവ് തൂക്കാന്‍ ഉപയോഗിച്ച ഡിജിറ്റല്‍ ത്രാസ്, ഒരു സ്‌കൂട്ടല്‍ എന്നിവയും പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

അന്വേഷണ സംഘത്തില്‍ എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫിസര്‍മാരായ എ ജയപ്രകാശന്‍, ആര്‍ എസ് സുരേഷ്, ഗ്രേഡ് പ്രിവന്റ്റീവ് ഓഫിസര്‍ മന്‍സൂര്‍ അലി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സദ്ദാം ഹുസൈന്‍, എന്‍ അബ്ദുള്‍ ബഷീര്‍, എം ഐ സുഭാഷ്, ആര്‍. ഹരിപ്രസാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ നിമ്മി എം എന്നിവര്‍ അംഗങ്ങളായിരുന്നു.

Next Story

RELATED STORIES

Share it