- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്‌ലിം യുവാക്കളെ വെടിവച്ചു കൊന്നു (video)
ലഖ്‌നൗ: യുപിയിലെ സംഭാലിലെ ഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരേ പ്രതിഷേധിച്ച മൂന്ന് പേരെ പോലിസ് വെടിവച്ചു കൊന്നു. നഈം, മുഹമ്മദ് ബിലാല്‍ അന്‍സാരി, നവേദ് എന്നിവരാണ് പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. ജയ് ശ്രീരാം അടക്കമുള്ള മതപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സര്‍വേക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നു.
മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് മൊറാദാബാദ് കമ്മീഷണര്‍ അനജ്ഞയ് കുമാര്‍ പറഞ്ഞു. ''മരിച്ചവരെല്ലാം വെടിയേറ്റാണ് മരിച്ചതെന്ന് പറയുന്നുണ്ടെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. രണ്ട് സ്ത്രീകള്‍ അടക്കം ഏതാനും പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. '' -കമ്മീഷണര്‍ പറഞ്ഞു.
लोकेशन : संभल, यूपी
— The Muslim (@TheMuslim786) November 24, 2024
धार्मिक नारा लगाते हुए मस्जिद में दाखिल हुई सर्वे टीम।
पथराव और झड़प के बीच कोर्ट द्वारा नियुक्त सर्वे टीम मस्जिद में दाखिल । pic.twitter.com/EPv5YU4apD
लोकेशन : संभल, यूपी
— The Muslim (@TheMuslim786) November 24, 2024
गोली चलाओ बे ।
मुसलमानों पर पुलिस द्वारा अंधाधुंध गोलियाँ चलाई जा रही । pic.twitter.com/kkuaMoyAPi
രാവിലെ ആറു മണിക്ക് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തില്‍ എസ്പി കൃഷ്ണ ബിഷ്‌ണോയും സംഘവും സര്‍വേക്കെത്തിയതോടെയാണ് പ്രദേശത്ത് സംഘര്‍ഷം തുടങ്ങിയത്. സര്‍വേ തുടങ്ങി രണ്ടു മണിക്കൂര്‍ ആയതോടെ പ്രദേശവാസികള്‍ സമാധാനപരമായ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ജനക്കൂട്ടത്തെ പോലിസ് തടയാന്‍ നോക്കിയതോടെ കല്ലേറുണ്ടായി. ഇതോടെ പോലിസ് പ്രദേശവാസികളെ ലാത്തിചാര്‍ജ് ചെയ്തു. ആളുകളെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു. ഇതിനിടെ ചില പോലിസുകാര്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
16ാം നൂറ്റാണ്ടില്‍ പണി കഴിപ്പിക്കപ്പെട്ട പള്ളിയാണ് ഷാഹി ജുമാ മസ്ജിദ്. നൂറ്റാണ്ടുകളായി മുസ്‌ലിംകള്‍ നമസ്‌കാരം നിര്‍വഹിക്കുന്ന പള്ളി. രാജ്യത്തെ പല മുസ്‌ലിം ആരാധനാലയങ്ങളുടെയും കാര്യത്തിലെന്ന പോലെ മുസ്‌ലിം ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന വാദം ഷാഹി ജുമാ മസ്ജിദിന്റെ കാര്യത്തിലുമുണ്ടായി. മൂന്നു ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമാണിത്. 80 ശതമാനവും മുസ്‌ലിംകള്‍. പള്ളിക്കു സമീപം ഒരു ഹനുമാന്‍ ക്ഷേത്രവും ഏതാനും ഹിന്ദു വീടുകളുമുണ്ട്.
അടുത്തിടെ ചന്ദൗസിയിലെ കല്‍ക്കാ ദേവി ക്ഷേത്രത്തിലെ പുരോഹിതനായ ഋഷിരാജ് ഗിരി കോടതിയില്‍ ഒരു പരാതിയുമായെത്തി. മുഗള്‍ രാജാവായ ബാബര്‍ 1529 ല്‍ ഹരിഹര ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും ഇവിടെയാണ് കല്‍ക്കി ജനിക്കാന്‍ പോവുന്നതെന്നും അതു തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. പരാതി കോടതിയിലെത്തി മണിക്കൂറുകള്‍ക്കകം പള്ളിക്കുള്ളില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവുമായി ഉദ്യോഗസ്ഥര്‍ പള്ളിയിലെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അത്. പ്രദേശവാസികള്‍ തടിച്ചു കൂടിയെങ്കിലും സംഘര്‍ഷമൊന്നും ഉണ്ടായില്ല.ഇപ്പോള്‍ വീണ്ടും സര്‍വെയുമായി എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്.
RELATED STORIES
സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
24 Nov 2024 11:38 AM GMTവൈദികന് ചമഞ്ഞ് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ ആള്...
24 Nov 2024 11:00 AM GMTഷാഹി ജുമാ മസ്ജിദിലെ സര്‍വെക്കെതിരായ പ്രതിഷേധം; മൂന്ന് മുസ്‌ലിം...
24 Nov 2024 10:16 AM GMTഅയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMT