Sub Lead

സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്

സംഭാല്‍ സംഘര്‍ഷത്തിന് പിന്നില്‍ ബിജെപിയെന്ന് അഖിലേഷ് യാദവ്
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ഷാഹി ജുമാ മസ്ജിദിന് സമീപമുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പുറകില്‍ ബിജെപിയാണെന്ന് സമാജ് വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ്. ഒരു തവണ സര്‍വെ നടത്തിയ പള്ളിയില്‍ വീണ്ടും സര്‍വെ നടത്തിയത് തന്നെ ദുരൂഹമാണെന്ന് അഖിലേഷ് പറഞ്ഞു. സര്‍വെയുടെ നിയമവശങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇല്ല. പക്ഷെ, പരാതിക്കാരുടെ ഭാഗം മാത്രം കേട്ടാണ് കോടതി സര്‍വെക്ക് ഉത്തരവിട്ടത്. മറുവശത്തിന് എന്താണ് പറയാനുള്ളത് പരിശോധിക്കാന്‍ പോലും കോടതി തയ്യാറായില്ല. ഇത് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ അട്ടിമറി മറിച്ചുവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇനി ആരും രാഷ്ട്രീയം സംസാരിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it