Latest News

ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണം: ജമ്മു കശ്മീരില്‍ ഇസ്രായേലിനെതിരേ പ്രതിഷേധിച്ച ചിത്രകാരനടക്കം 21 പേര്‍ അറസ്റ്റില്‍

ഫലസ്തീനിലെ ഇസ്രായേല്‍ ആക്രമണം: ജമ്മു കശ്മീരില്‍ ഇസ്രായേലിനെതിരേ പ്രതിഷേധിച്ച ചിത്രകാരനടക്കം 21 പേര്‍ അറസ്റ്റില്‍
X

ശ്രീനഗര്‍: ഇസ്രായേലിന്റെ ഗസ ആക്രണത്തില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ പ്രതിഷേധിച്ച ചിത്രകാരനടക്കം 21 പേര്‍ അറസ്റ്റില്‍. തെരുവില്‍ കലാപത്തിന് ആഹ്വാനം നല്‍കിയെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 20 പേരെ ശ്രീനഗറിലും ഒരാളെ ഷോപിയാനില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം ശ്രീനഗറിലെ പദ്ഷാഹി ബാഗില്‍ ഏതാനും പേര്‍ ചേര്‍ന്ന് ഗസ ആക്രണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലിന്റെ പതാക കത്തിച്ചിരുന്നു. പോലിസ് ഇതിന്റെ പേരില്‍ പാതിരാത്രികളില്‍ വീടുകള്‍ റെയ്ഡ് ചെയ്തതായി അറസ്റ്റിലായവരുടെ കുടുംബങ്ങള്‍ ആരോപിച്ചു.


അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കശ്മീരിലെ പ്രശസ്ത ചിത്രകാരന്‍ മുദാസില്‍ ഗുലുമുണ്ട്. ശ്രീനഗറില്‍ ഒരു ഫലസ്തീന്‍ അനുകൂല ചിത്രം വരയ്ക്കുന്നതിനിടയിലാണ് മുദസിര്‍ ഗുല്‍ അറസ്റ്റിലാവുന്നത്. ഫലസ്തീന്‍ കൊടി തലയില്‍ ധരിച്ച ഒരു സത്രീയുടെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ഒലിച്ചിറങ്ങുന്ന ചിത്രമാണ് അദ്ദേഹം വരച്ചത്. അടിക്കുറിപ്പായി നാം പാലസ്തീന്‍കാര്‍ എന്നും എഴുതിച്ചേര്‍ത്തു. ചുമര്‍ചിത്രം പിന്നീട് പോലിസ് മായ്ച്ചുകളഞ്ഞു.

ഗുളിനു പുറമെ സര്‍ജന്‍ ബര്‍ക്കട്ടില്‍ എന്ന ഒരു പള്ളി ഇമാമിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശം ലഘിച്ചുവെന്നാണ് കേസ്.

അതേസമയം ഫലസ്തീനുവേണ്ടി സംസാരിക്കുന്ന സര്‍ജന്റെ ഒരു വീഡിയോ വൈറലായതിനെത്തുടര്‍ന്നാണ് അറസ്‌റ്റെന്ന് ദി പ്രിന്റ റിപോര്‍ട്ട് ചെയ്തു. അദ്ദേഹം ഈദ് പ്രസംഗത്തിനിടയില്‍ ഫലസ്തീനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Next Story

RELATED STORIES

Share it