Latest News

പാലുവള്ളി നിസാറുദ്ദീന്‍ മൗലവി: വിട പറഞ്ഞത് നിസ്വാര്‍ത്ഥനായ പണ്ഡിത നേതാവെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

പാലുവള്ളി നിസാറുദ്ദീന്‍ മൗലവി: വിട പറഞ്ഞത് നിസ്വാര്‍ത്ഥനായ പണ്ഡിത നേതാവെന്ന് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

തിരുവനന്തപുരം: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പാലുവള്ളി നിസാറുദ്ദീന്‍ മൗലവിയുടെ വേര്‍പാട് വേദനിപ്പിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. നിസ്വാര്‍ത്ഥനായ പണ്ഡിത നേതൃത്വമായിരുന്നു അദ്ദേഹം. സമൂഹവും സമുദായവും നേരിടുന്ന വിവേചനത്തിലും നീതി നിഷേധത്തിലും എതിരായ കര്‍മനിരതമായ പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് എക്കാലത്തും മാതൃകയാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വേദനിക്കുന്ന ഉറ്റവര്‍, സഹപ്രവര്‍ത്തകര്‍, ശിഷ്യഗണങ്ങള്‍ തുടങ്ങി എല്ലാവരുടെയും ദു:ഖത്തില്‍ പങ്ക് ചേരുന്നതായും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it