Latest News

ഹംഗറിയുടെ കുട്ടികളെ സംരക്ഷിക്കൽ നിയമം എൽജിബിടി വിരുദ്ധമെന്ന്; യൂറോപ്യൻ യൂണിയൻ കോടതിയിൽ വാദം തുടങ്ങി

ഹംഗറിയുടെ കുട്ടികളെ സംരക്ഷിക്കൽ നിയമം എൽജിബിടി വിരുദ്ധമെന്ന്; യൂറോപ്യൻ യൂണിയൻ കോടതിയിൽ വാദം തുടങ്ങി
X

ബുഡാപെസ്റ്റ്: കുട്ടികളെ സംരക്ഷിക്കാൻ ഹംഗറി കൊണ്ടുവന്ന നിയമത്തിനെതിരായ കേസിൽ ലക്സംബർഗിലെ യൂറോപ്യൻ നീതി ന്യായ കോടതിയിൽ വാദം തുടങ്ങി. ഫ്രാൻസ് ജർമനി തുടങ്ങി പതിനഞ്ച് രാജ്യങ്ങൾ കേസിൽ ഹംഗറിക്കെതിരേ കക്ഷി ചേർന്നു.

2021ൽ ആണ് കേസിന് ആസ്പദമായ നിയമം ഹംഗറി കൊണ്ടുവന്നത്. ഇത് വിവാദമായതോടെ 2022 ൽ ഹിതപരിശോധന നടത്തി. ഭൂരിപക്ഷം ജനങ്ങളും നിയമത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ, നിയമം എൽജിബിടി വിരുദ്ധമാണെന്നാണ് ചില രാജ്യങ്ങൾ പറയുന്നത്. ദൈവമില്ലാത്ത യൂറോപ്യൻ യൂണിയന് എന്തുമാവാമെന്നും ഹംഗറി കുടുംബ വ്യവസ്ഥക്കാണ് പ്രാധാന്യം നൽകുന്നതെന്നും ഹംഗറിയുടെ പ്രധാനമന്ത്രി വിക്ടർ ഒർബാൻ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് കേസാവുന്നത്.

പ്രായപൂർത്തിയാവാത്തവർക്ക് മുന്നിൽ സ്വവർഗ ലൈംഗികത, ലിംഗമാറ്റ ശസ്ത്രക്രിയ തുടങ്ങിയവ അടങ്ങിയ വീഡിയോകളോ വിവരങ്ങളോ പരസ്യങ്ങളോ പ്രദർശിപ്പിക്കുന്നത് നിയമം കുറ്റകരമാക്കുന്നു. കുട്ടികൾ ജനിച്ച സമയത്തെ ശാരീരികമായ ജൻഡർ മാറ്റുന്നതിനെ കുറിച്ച് അവരോട് സംസാരിക്കുന്നതും കുറ്റമാണ്.

ഇക്കാര്യങ്ങളെ കുറിച്ച് സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തിലും പരാമർശം പാടില്ല. കൂടാതെ റജിസ്റ്റർ ചെയ്ത സംഘടകൾക്ക് മാത്രമേ ക്ലാസ് എടുക്കാൻ അനുമതിയുള്ളൂ.എൽജിബിടി വിവരങ്ങൾ അടങ്ങിയ പരസ്യങ്ങൾക്കും നിയമം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ടിവി പരിപാടികൾ ആദ്യമേ മുന്നറിയിപ്പ് നൽകണം. മാതാവ് സ്ത്രീയായിരിക്കണമെന്നും പിതാവ് പുരുഷൻ ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതെല്ലാം എൽജിബിടി വിരുദ്ധമാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it