Latest News

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം

തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവാണ് 31 അംഗ സമതിയിലെ ഏക വനിത

വിവാഹപ്രായം 21 ആക്കി ഉയര്‍ത്തല്‍; ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം
X

ന്യൂഡല്‍ഹി: വനിതകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുളള ബില്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമെന്ററി സമിതിയില്‍ ഒരു വനിത മാത്രം.തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിതാ ദേവാണ് 31 അംഗ സമതിയിലെ ഏക വനിത. ബിജെപി നേതാവ് വിനയ് സഹസ്രബുദ്ധെയാണ് സമതി അധ്യക്ഷന്‍. കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ വിദ്യാഭ്യാസം, വനിതാശിശുക്ഷേമം, യുവജനസ്‌പോര്‍ട്‌സ് സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്.

സമിതിയില്‍ കൂടുതല്‍ വനിതാ അംഗങ്ങളുണ്ടാവേണ്ടതായിരുന്നു എന്ന് കോണ്‍ഗ്രസ് എംപി സുഷ്മിതയും, എന്‍സിപി നേതാവ് സുപ്രിയ സുളെയും പറഞ്ഞു.സമിതിയില്‍ പകുതിയെങ്കിലും സ്ത്രീ പ്രാതിനിധ്യം വേണ്ടിയിരുന്നെന്ന് ജയ ജയ്റ്റ്‌ലിയും അഭിപ്രായപ്പെട്ടു. വനിതകളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശം സര്‍ക്കാറിന് നല്‍കിയത് ജയ ജയ്റ്റ്‌ലി ഉള്‍പ്പെട്ട സമിതിയാണ്.

Next Story

RELATED STORIES

Share it