Latest News

ലോക്ക്ഡൗണില്‍ വരുമാനം നിലച്ചു; ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു

25 കാരനായ ഓട്ടോ ഡ്രൈവറാണ് ആത്മഹത്യ ചെയ്തത്. ബിഹാറിലെ ഷാപുരിലാണ് സംഭവം. ലോക്ക്ഡൗണിനിടയില്‍ സഞ്ചാരത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും സ്ഥിര

ലോക്ക്ഡൗണില്‍ വരുമാനം നിലച്ചു; ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു
X

പട്ന: ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. 25 കാരനായ ഓട്ടോ ഡ്രൈവറാണ് ആത്മഹത്യ ചെയ്തത്. ബിഹാറിലെ ഷാപുരിലാണ് സംഭവം. ലോക്ക്ഡൗണിനിടയില്‍ സഞ്ചാരത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണങ്ങള്‍ക്കിടയിലും സ്ഥിരമായ വരുമാന മാര്‍ഗ്ഗം കണ്ടെത്താനോ കുടുംബത്തിന് ഭക്ഷണം നല്‍കാനോ കഴിയാതെ ജീവിതം ബുദ്ധിമുട്ടിലായതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്.

വായ്പയെടുത്താണ് ഇയാള്‍ ഓട്ടോ വാങ്ങിയത്. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ വരുമാനം നിലച്ചു. വായ്പാ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. അതോടൊപ്പം കുടുംബത്തെ സംരക്ഷിക്കലും പ്രയാസത്തിലായി. യുവാവിന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലെന്ന് യുവാവിന്റെ പിതാവ് പറഞ്ഞു.

മരണവാര്‍ത്ത പുറത്തുവന്നതിന് ശേഷം ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി അന്വേഷിക്കുകയും കുടുംബത്തിന് 25 കിലോ ഗോതമ്പും അരിയും നല്‍കുകയും ചെയ്തു. സംഭവം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തു. ബിഹാറിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയാണ് യുവാവിന്റെ ആത്മഹത്യയെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആരോപിച്ചു. തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരാജയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

അതേസമയം ലോക്ക്ഡൗണ്‍ കാലത്തെ പ്രതിസന്ധിയില്‍ കൂപ്പുകുത്തിയ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ നേര്‍ചിത്രമായി തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം തൊഴില്‍ നഷ്ടമായത് ചെറുകിട കച്ചവടക്കാര്‍ക്കും ദിവസ വേതനക്കാര്‍ക്കുമാണ്.


Next Story

RELATED STORIES

Share it