Latest News

പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍

പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ ഇന്ന് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരായ ഹരജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഭേദഗതിക്കെതിരേ 200 ഓളം ഹരജികളാണ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. ഇതില്‍ 50 എണ്ണം അസമില്‍ നിന്നും മൂന്നെണ്ണം ത്രിപുരയില്‍ നിന്നുമാണ്. അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ സുപ്രിംകോടതി പ്രത്യേകമായി കേള്‍ക്കും. മുസ്‌ലിം ലീഗിന്റേത് പ്രധാന ഹരജിയായി സുപ്രിംകോടതി കേള്‍ക്കും. അസം, ത്രിപുര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹരജികള്‍ പ്രത്യേകമായി പരിഗണിക്കാനും സുപ്രിംകോടതി തീരുമാനിച്ചു.

മുസ്‌ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ആയ പല്ലവി പ്രതാപിനെ ഹരജിക്കാരുടെ നോഡല്‍ ഓഫിസറായും അഭിഭാഷകന്‍ കാനു അഗര്‍വാളിനെ എതിര്‍കക്ഷികളുടെ നോഡല്‍ ഓഫിസറായും കോടതി നിയമിച്ചിരുന്നു. കേസിലെ വാദം കേള്‍ക്കല്‍ സുഗമമാക്കാനാണ് ഇത്തരമൊരു ക്രമീകരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹരജി ഇന്ന് പരിഗണിക്കുന്ന ഹരജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Next Story

RELATED STORIES

Share it