- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യു ആന്റ് റിലീഫ് ടീം;എറണാകുളം ജില്ലാ തല ഉദ്ഘാടനം നടന്നു
എറണാകുളം വെസ്റ്റ് ജില്ലാ പ്രസിഡന്റ്് വി കെ സലീം ടീമിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു. ജില്ലയിലെ തിരഞ്ഞെടുത്ത പ്രവര്ത്തകര്ക്ക് പരിശീലനവും യൂനിഫോമും നല്കി.തുടര്ദിവസങ്ങളില് ജില്ലയിലെ ഡിവിഷന്, ഏരിയ ടിമുകള് രൂപീകരിക്കുമെന്ന്ഭാരവാഹികള് അറിയിച്ചു

കൊച്ചി: പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യു ആന്റ് റിലീഫ് ടീമിന്റെ ജില്ലാ തല ഉദ്ഘാടനം നടന്നു.കുഞ്ഞുണ്ണിക്കര എച്ച് എം ഹാളില് നടന്ന ചടങ്ങില് പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യഎറണാകുളം വെസ്റ്റ് ജില്ലാ പ്രസിഡന്റ്് വി കെ സലീം ടീമിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു.

ആവര്ത്തിച്ചുണ്ടാവുന്ന പ്രകൃതിദുരന്തങ്ങള് കേരളത്തെ ഭീതിയുടെ മുള്മുനയില് നിര്ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് വി കെ സലീം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ നേരിടാന് സര്ക്കാര് സംവിധാനങ്ങള് അപര്യാപ്തമായ നമ്മുടെ സംസ്ഥാനത്ത് പലപ്പോഴും ജനങ്ങള്ക്ക് രക്ഷയും ആശ്വാസവുമായി എത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഈയൊരു ഘട്ടത്തില് രക്ഷാപ്രവര്ത്തന പരിശീലനം സിദ്ധിച്ച സമര്പ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള വോളണ്ടിയര്മാരെ ഇനിയും സജ്ജമാക്കേണ്ടതുണ്ടെന്നും ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്നതെന്നും വി കെ സലീം പറഞ്ഞു.
ചടങ്ങില് ജില്ലയിലെ തിരഞ്ഞെടുത്ത പ്രവര്ത്തകര്ക്ക് പരിശീലനവും യൂനിഫോമും നല്കി.തുടര്ദിവസങ്ങളില് ജില്ലയിലെ ഡിവിഷന്, ഏരിയ ടിമുകള് രൂപീകരിക്കുമെന്ന്ഭാരവാഹികള് അറിയിച്ചു.ജിലാ സെക്രട്ടറി അറഫ മുത്തലിബ് അധ്യക്ഷത വഹിച്ചു.ജില്ലാകമ്മിറ്റി അംഗം ഷിജാര്,എസ്ഡിപി ഐ ജില്ലാ സെക്രട്ടറി അജ്മല് കെ മുജീബ്,കടുങ്ങല്ലൂര് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ റമീന അബ്ദുല് ജബ്ബാര്,സിയാദ് പറമ്പത്തോടത്ത് സംസാരിച്ചു.
RELATED STORIES
ഈദ് ആഘോഷ നിയന്ത്രണം ഭരണകൂട അടിച്ചമര്ത്തലിന്റെ നവരൂപം
5 April 2025 6:56 AM GMTആര്എസ്എസ് ആസ്ഥാനത്ത് മോദി: പദവിമാറ്റത്തിന്റെ പ്രാരംഭമോ?
4 April 2025 1:04 PM GMTഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഒളിഞ്ഞിരിക്കുന്ന കൈകളും
3 April 2025 7:33 AM GMTമരണം നിനക്ക്, ലാഭം നമുക്ക്
3 April 2025 7:20 AM GMTസംഭൽ വെടിവയ്പിൽ കൊല്ലപ്പെട്ട മുസ്ലിമിൻ്റെ വിവരങ്ങൾ രേഖകളിൽനിന്ന്...
2 April 2025 3:24 AM GMT'എമ്പുരാന്' ധാര്മികതയുടെ ഗൂഢാലോചന: രണ്ട് മിനിറ്റ്, മൂന്ന് സെക്കന്റ് ...
1 April 2025 6:31 AM GMT