- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്‍ സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിനോട് മോശമായി പെരുമാറി; പോലിസുകാരനെതിരേ പരാതി
ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഷാജു തന്നോട് മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
ചാലക്കുടി: വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് പോലിസുകാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു. മലക്കപ്പാറ പോലിസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് തടഞ്ഞുവച്ച് പോലിസിന് കൈമാറിയത്.സ്റ്റുഡന്റ് പോലിസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഷാജു തന്നോട് മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി.
വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയതായിരുന്നു. അവിടെ വച്ച് കുട്ടിയെ കണ്ട ഷാജു അപമര്യാദയായി പെരുമാറുകയും ഇതേ തുടര്‍ന്ന് കുട്ടി ഒച്ച വയ്ക്കുകയുമായിരുന്നു. കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.
RELATED STORIES
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാരെ യുഎസ് സൈന്യത്തില്‍ നിന്ന്...
27 Nov 2024 3:57 AM GMTനൂറിലധികം സൈനികര്‍ കൊല്ലപ്പെട്ടു; അമ്പതില്‍ അധികം മെര്‍ക്കാവ...
27 Nov 2024 3:06 AM GMTഇടുക്കിയിലും പാലക്കാടും മലപ്പുറത്തും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത
27 Nov 2024 2:24 AM GMTഎഡിഎം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹരജി ഇന്ന്...
27 Nov 2024 1:05 AM GMTഇമ്രാന് ഖാനെ മോചിപ്പിക്കണം; പാകിസ്താനില്‍ വന്‍ പ്രതിഷേധം, ഷൂട്ട്...
27 Nov 2024 12:44 AM GMTലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMT