Latest News

പിപിഇ കിറ്റ് അഴിമതി: ആരോപണമുന്നയിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി നിയമനടപടി നേരിടേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി

പിപിഇ കിറ്റ് അഴിമതി: ആരോപണമുന്നയിക്കുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി നിയമനടപടി നേരിടേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി
X

ഗുവാഹത്തി: കൊവിഡ് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന ആരോപണമുന്നയിച്ച ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

രാജ്യം മുഴുവന്‍ കൊവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസമില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് എന്റെ ഭാര്യ ധൈര്യപൂര്‍വംമുന്നോട്ട് വന്ന് 1500 കിറ്റ് സംഭാവന ചെയ്തു. അതിന് ഒരു പൈസപോലും വാങ്ങിയിരുന്നില്ല''- ശര്‍മ പറഞ്ഞു.

ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ കുടുംബവുമായി ബന്ധമുള്ള ഒരു കമ്പനിക്ക് കൊവിഡ് പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയെന്നാണ് ആരോപണം. മാത്രമല്ല, കിറ്റിന് വിപണിവിലയ്ക്കും മുകളിലാണ് വില നല്‍കിയതെന്നും ആരോപിക്കുന്നു.

'ഹിമന്ത ബിശ്വ ശര്‍മ്മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്‍കയത്. 900 രൂപയാണ് പിപിഇ കിറ്റിന് നല്‍കിയത്. അതേ ദിവസം തന്നെ മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് വാങ്ങിയിരുന്നു,' അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു.

രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ശര്‍മ്മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മ്മ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിന്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്.

Next Story

RELATED STORIES

Share it